Home » » ഹിന്ദുധര്‍മത്തെയും സന്യാസിവര്യന്മാരെയും അവഹേളിക്കാനുള്ള ശ്രമങ്ങള്‍ പൗരാണിക കാലം മുതല്‍ വിശ്വേശ്വര തീര്‍ഥസ്വാമി

ഹിന്ദുധര്‍മത്തെയും സന്യാസിവര്യന്മാരെയും അവഹേളിക്കാനുള്ള ശ്രമങ്ങള്‍ പൗരാണിക കാലം മുതല്‍ വിശ്വേശ്വര തീര്‍ഥസ്വാമി

Written By Unknown on Sunday, 23 March 2014 | 10:54


കൊച്ചി: ഹിന്ദുധര്‍മത്തെയും സന്യാസിവര്യന്മാരെയും അവഹേളിക്കാനുള്ള ശ്രമങ്ങള്‍ പൗരാണിക കാലം മുതല്‍ ഉള്ളതാണെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥസ്വാമി അഭിപ്രായപ്പെട്ടു. മാതാ അമൃതാനന്ദമയിക്കെതിരെ ഗൂഢാലോചന ആരോപിച്ച് ധര്‍മരക്ഷാ വേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ധര്‍മരക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമൂഹത്തിന്‍െറ ഹൃദയം ഒന്നാണെന്നും ആ ഹൃദയമാണ് ഹിന്ദുരക്ഷക്ക് ഒന്നിച്ചിരിക്കുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ മാര്‍ഗദര്‍ശകന്‍ അശോക് സിംഗാള്‍ പറഞ്ഞു.
രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിയും ഹിന്ദുസമൂഹത്തിന്‍െറയും അതിന്‍െറ സാംസ്കാരിക നിലനില്‍പ്പിന്‍െറയും സ്വാതന്ത്ര്യം ഇനിയും സാധ്യമായിട്ടില്ളെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സ്വാമി ചിതാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ആധ്യാത്മാനന്ദ സരസ്വതി, സ്വാമി ജ്ഞാനാമൃതാനന്ദ പുരി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍, സ്വാമി ഗോവിന്ദാനന്ദന്‍, ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ടി.യു. രാധാകൃഷ്ണന്‍, കെ.പി.എം.എസ് പ്രസിഡന്‍റ് എം.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, ബ്രാഹ്മണ സഭയുടെ എന്‍.പി. പരമേശ്വരന്‍, എറണാകുളം നായര്‍ കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍, ആര്‍.എസ്.എസ് നേതാവ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഡോ.കെ. അരവിന്ദാക്ഷന്‍, അഡ്വ. അനില്‍കുമാര്‍, വിളക്കിത്തല നായര്‍ സമാജം പ്രസിഡന്‍റ് അഡ്വ. കെ.ആര്‍. സുരേന്ദ്രന്‍, കേരള എഴുത്തച്ഛന്‍ സമാജം സെക്രട്ടറി കെ.ജി. അരവിന്ദാക്ഷന്‍, ഹരിജന്‍ സമാജത്തിന്‍െറ ആചാര്യ എം.കെ. കുഞ്ഞോല്‍, സ്വാമി അയ്യപ്പദാസ്, ചേരമാന്‍ ഹിന്ദുമഹാസഭ സെക്രട്ടറി കല്ലറ പ്രശാന്ത്, നാടാര്‍ അസോസിയേഷന്‍ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ശശികല ആമുഖപ്രഭാഷണം നടത്തി. എസ്.ജെ.ആര്‍. കുമാര്‍ സ്വാഗതവും കുമ്മനം രാജശേഖരന്‍ നന്ദിയും പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.