Home » » വിഎസിനെ തിരഞ്ഞെടുപ്പുവരെ പാര്‍ട്ടി കൂടെ നിര്‍ത്തും. പിന്നീടു തള്ളും കെ.കെ. രമ.

വിഎസിനെ തിരഞ്ഞെടുപ്പുവരെ പാര്‍ട്ടി കൂടെ നിര്‍ത്തും. പിന്നീടു തള്ളും കെ.കെ. രമ.

Written By Unknown on Sunday, 23 March 2014 | 18:46

കൊല്ലം;വി എസിനെ ഒപ്പം നിര്‍ത്തിയതുകൊണ്ടു സിപിഎമ്മിനും ഇടതുമുന്നണിക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകില്ലെന്ന്‌ ആര്‍എംപി നേതാവ്‌ കെ.കെ. രമ. പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പം നിന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടല്ലോയെന്നോര്‍ത്തു വിഎസിന്‌ അഭിമാനിക്കാം. വിഎസിനെ തിരഞ്ഞെടുപ്പുവരെ പാര്‍ട്ടി കൂടെ നിര്‍ത്തും. പിന്നീടു തള്ളും. ആര്‍ക്കാണ്‌ ഇത്‌ അറിയാത്തതെന്നു രമ ചോദിച്ചു. യഥാര്‍ഥ കമ്യൂണിസ്‌റ്റിനു കൊള്ളസംഘത്തോടൊപ്പം നില്‍ക്കാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ വിഎസ്‌ നിലപാടു തിരുത്തും.

എന്തു കാരണത്താലാണു വിഎസ്‌ കാലുമാറിയതെന്നു മനസ്സിലായിട്ടില്ല. ഇതു ജനം വിലയിരുത്തും. കൊല്ലം പ്രസ്‌ ക്ലബന്റെ ലോക്‌സഭ 2014ല്‍ പങ്കെടുക്കവേ രമ പറഞ്ഞു. ഫയാസിനെപ്പോലുള്ള സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കു ടി.പി. ചന്ദ്രശേഖരനെ വധിച്ചതില്‍ പങ്കുണ്ടെന്നും അതിനാല്‍ അന്വേഷണം സിബിഐയ്‌ക്കു വിടണമെന്നും ആവശ്യപ്പെട്ടാണു വിഎസ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കത്തു നല്‍കിയത്‌.

എന്നാല്‍, ടിപിയുടെ കൊലപാതകം പ്രാദേശിക വിഷയമാണെന്ന്‌ ഇപ്പോള്‍ പറയുന്നു. തന്നോടോ ആര്‍എംപി നേതാക്കളോടോ പറഞ്ഞിട്ടല്ല വിഎസ്‌ മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്‌. ടിപിക്കു സര്‍ക്കാര്‍ സംരക്ഷണം കൊടുത്തിട്ടില്ലെന്ന വിഎസിന്റെ വിമര്‍ശനം തെറ്റാണ്‌. പൊലീസ്‌ സംരക്ഷണം ലഭിക്കാത്തവരെല്ലാം നിഷ്‌ഠുരമായി കൊലപ്പേടേണ്ടവരാണോ? ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്കു പണവും ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുത്ത എ.എന്‍. ഷംസീറിനെ വടകരയിലെ വോട്ടര്‍മാര്‍ക്ക്‌ അറിയാം.

ഒപ്പമുള്ള പാര്‍ട്ടിയെ ആട്ടിയോടിച്ചിട്ടാണു കൊല്ലത്തു സിപിഎം മല്‍സരിക്കുന്നത്‌. 2009ല്‍ കോഴിക്കോട്‌ സിപിഎമ്മിനു സംഭവിച്ചത്‌ ഇത്തവണ കൊല്ലത്ത്‌ ആവര്‍ത്തിക്കും. കോണ്‍ഗ്രസിനെ എക്കാലത്തും ആര്‍എംപി എതിര്‍ത്തിട്ടുണ്ടെന്നു രമ പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.