Home » » വിഎസ്‌ പാര്‍ട്ടിക്കൊപ്പം നില്‍ക്കട്ടെ. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പ്രതിപക്ഷനേതാവാണ്‌ നല്ലത്‌ കെ.എം. മാണി.

വിഎസ്‌ പാര്‍ട്ടിക്കൊപ്പം നില്‍ക്കട്ടെ. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പ്രതിപക്ഷനേതാവാണ്‌ നല്ലത്‌ കെ.എം. മാണി.

Written By Unknown on Sunday, 23 March 2014 | 23:29

കോട്ടയം* ഇടുക്കി സീറ്റ്‌ വിഷയത്തില്‍ മുന്നണി വിടുന്ന ഘട്ടം വരെയെത്തിയിരുന്നുവെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ.എം. മാണി. ഇടുക്കി സീറ്റ്‌ വിട്ടുകൊടുത്തത്‌ മുന്നണിക്കായി നടത്തിയ ത്യാഗമാണ്‌. ഇതു കേരള കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി കരുതരുതെന്നും മാണി പറഞ്ഞു. സീറ്റിനായി താനും പി.ജെ. ജോസഫും കൂട്ടായാണ്‌ ശ്രമിച്ചത്‌. സീറ്റു വിട്ടു നല്‍കുന്നതിന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ബുദ്ധിമുട്ട്‌ പറഞ്ഞു. ഇടുക്കി സീറ്റിനു പകരം മറ്റൊരു സീറ്റെന്ന കച്ചവടത്തിന്‌ നിന്നില്ല. സീറ്റിനു വേണ്ടി സമ്മര്‍ദം ചെലുത്തുന്നതിന്‌ ഒരു ലക്ഷ്‌മണരേഖയുണ്ട്‌. കേരള കോണ്‍ഗ്രസ്‌ ആ ലക്ഷ്‌മണരേഖ ലംഘിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ വാക്കുകള്‍ക്ക്‌ വിലയില്ലാതായി. പഴയ നിലപാടുകളില്‍ നിന്ന്‌ അദ്ദേഹം മാറുന്നു. പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ്‌ വിഎസ്‌ പറയുന്നത്‌. വിഎസ്‌ പാര്‍ട്ടിക്കൊപ്പം നില്‍ക്കട്ടെ. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പ്രതിപക്ഷനേതാവാണ്‌ നല്ലതെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്കെതിരെയും മാണി രംഗത്തെത്തി. ബാലകൃഷ്‌ണപിള്ള പലതും പറയും. അദ്ദേഹം ഒരിക്കലും നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു. കോട്ടയം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മാണിയുടെ പ്രതികരണം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.