Home » » സുനന്ദ പുഷ്ക്കറുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി.

സുനന്ദ പുഷ്ക്കറുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി.

Written By Unknown on Monday, 24 March 2014 | 19:22

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന്‌ ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി. സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിപ്പാടുകള്‍ ഇതാണ്‌ സൂചിപ്പിക്കുന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ക്രിക്കറ്റിലെ വാതുവെപ്പിനെക്കുറിച്ച്‌ വെളിപ്പെടുത്താനിരിക്കവേയാണ്‌ സുനന്ദ കൊല്ലപ്പെട്ടത്‌. ദുബായിലെ സുഹൃത്തുക്കളില്‍ നിന്നുമാണ്‌ തനിക്ക്‌ ഈ വിവരം ലഭിച്ചതെന്ന്‌ സ്വാമി പറഞ്ഞു.

വാതുവയ്പ്‌ സംഘങ്ങളെ കുറിച്ച്‌ സുനന്ദ പുഷ്കറിന്‌ അറിവുണ്ടായിരുന്നു. ക്രിക്കറ്റ്‌ ലോകവും ദുബായിലെ വ്യവസായ ലോകത്തെ ഉന്നതരുമായി വളരെ അടുത്ത ബന്ധമായിരുന്നു സുനന്ദയ്ക്ക്‌ ഉണ്ടായിരുന്നത്‌. സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തലോടെ സുനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്‌. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തോട്‌ അനുബന്ധിച്ച്‌ നടന്ന ലക്ഷദീപം കാണാന്‍ സുനന്ദയും ശശിതരൂം സുബ്രഹ്മണ്യന്‍ സ്വാമിയും എത്തിയിരുന്നു. ഇവിടെ വച്ച്‌ സുനന്ദ ദീര്‍ഘനേരം സുബ്രഹ്മണ്യന്‍ സ്വാമിയുമായി സംസാരിച്ചിരുന്നു. ഈ സംഭാഷണത്തെക്കുറിച്ച്‌ മാധ്യമങ്ങള്‍ സുബ്രഹ്മണ്യന്‍ സ്വാമിയോട്‌ ആരാഞ്ഞിരുന്നെങ്കിലും അദ്ദേഹം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

അതിനിടെ സുനന്ദയുടെ കൈയില്‍ മൂര്‍ച്ചയില്ലാത്ത വസ്തുക്കൊണ്ട്‌ അടിയേറ്റ പാടുണ്ടായിരുന്നുവെന്ന്‌ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെളിപ്പെടുത്തി. ഈ മുറിവ്‌ ശശി തരൂരും സുനന്ദയും തമ്മിലുള്ള വഴക്കിനിടെ പറ്റിയതാണെന്നാണ്‌ സംശയിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഇത്‌ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരും. സുനന്ദയുടെ മരണ ദിവസം ശശിതരൂരും സുനന്ദയും തമ്മില്‍ വഴക്ക്‌ നടന്നതായി അവരുടെ സഹായി പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ വിമാനത്താവളത്തില്‍ വച്ച്‌ സുനന്ദ വീല്‍ച്ചെയര്‍ ഉപയോഗിച്ചതും ദൂരൂഹതയുണര്‍ത്തുന്നു. തലേദിവസം നടന്ന വഴക്ക്‌ ഇതിന്‌ കാരണമാണോയെന്ന്‌ വ്യക്തമല്ല. കൈയിലെ പരിക്കിന്‌ മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന്‌ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതൊരു കൊലപാതക കേസായി സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കാണാനാവില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.