തിരുവനന്തപുരം: ഇന്ത്യൻ മുജാഹിദ്ദീൻ അംഗവും പാക് ഭീകരനുമായ വഖാസ് അഹമ്മദിന് (സിയാ - ഉർ - റഹ്‌മാൻ -25) മൂന്നാറിൽ ഒളിച്ചു താമസിക്കാൻ സഹായിച്ച രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേരെ തിരിച്ചറിഞ്ഞു.
മലയാളികളിൽ ഒരാൾ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. ഒരു മലയാളി ടൂറിസ്റ്റ് ഗൈഡാണ്. മറ്റുള്ളവർ ഡൽഹി, ജയ്‌പൂർ സ്വദേശികളാണ്.
ഇന്ത്യൻമുജാഹിദ്ദീൻ മേധാവിയുടെ ചുമതലയുള്ള ബീഹാർ സ്വദേശി തെഹ്‌സീൻ അക്തറെന്ന മോനു മൂന്നാറിൽ വഖാസിന്റെ കോട്ടേജിലും പുറത്തുമായി ഒരാഴ്ച തങ്ങിയതായും കണ്ടെത്തി. വഖാസുമായി ബന്ധപ്പെട്ട് തേക്കടിയിലും മൂന്നാറിലും കരകൗശലവസ്തുക്കൾ വിൽക്കുന്ന മൂന്ന് കാശ്‌മീരി യുവാക്കളേയും കേന്ദ്ര ഏജൻസി ചോദ്യംചെയ്തു. വിശദമായ അന്വേഷണത്തിന് ഡൽഹി പൊലീസിന്റേയും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുടേയും (ഐ.ബി ) സംയുക്തസംഘം മൂന്നാറിലെത്തി.
പൂനെ സ്വദേശി പാട്ടീൽ എന്ന കള്ളപ്പേരിലുണ്ടാക്കിയ ഇലക്‌ഷൻ കമ്മിഷന്റെ വ്യാജതിരിച്ചറിയൽ രേഖയാണ് മുറി തരപ്പെടുത്താൻ വഖാസ് ഉപയോഗിച്ചത്. ഡൽഹി ദിർപൂർ സ്വദേശി ജമീൽ സഫീക്കൂളിന്റെ സുഹൃത്തായാണ് ഇയാൾ സെപ്‌തംബർ രണ്ടാം വാരത്തിൽ മൂന്നാറിലെത്തിയത്. മുറി ശരിയാക്കിയത് ടൂറിസ്റ്റ് ഗൈഡായിരുന്ന മലയാളിയാണ്. അയാൾക്ക് വഖാസുമായി നേരിട്ട് ബന്ധമില്ലെന്ന് കരുതുന്നു. വഖാസ് എത്തിയ ദിവസം കോട്ടേജുടമയെ മലയാളിയായ ഒരാൾ ഫോണിൽ വിളിച്ച്, തന്റെ ബന്ധു വരുന്നുണ്ടെന്നും സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അയാളെ കസ്റ്റഡിയിൽ എടുത്തെന്നറിയുന്നു.
കഴിഞ്ഞ ഒക്ടോബർ അവസാനം പാറ്റ്നയിൽ സ്ഫോടനം നടത്തിയ ശേഷം ജോധ്‌പൂരിൽ കഴിയുകയായിരുന്ന തെഹ്‌സിൻ അക്തർ അവിടെ എൻ.ഐ.എ തന്നെ തിരയുന്നത് മനസിലാക്കിയാണ് മൂന്നാറിലേക്ക് കടന്നത്. ജോധ്പൂരിലെ തുന്നൽക്കാരനായ ഷാഖ്വിബ് എന്നയാളാണ് തെഹ്സിനെ മൂന്നാറിലെത്തിച്ചത്. വഖാസിന്റെ മുറിയിൽ ഒരുദിവസവും തുടർന്ന് മൂന്നാർ പൊലീസ് ക്യാമ്പിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു കോട്ടേജിലും അക്തർ തങ്ങി. പിന്നീട് ഭുവനേശ്വറിലേക്ക് പോയി. രണ്ടു ദിവസത്തിനം ഷാഖ്വിബ് ജോധ്പൂരിലേക്ക് മടങ്ങി.
മൊബൈൽ കമ്പനിയിലാണ് ജോലിയെന്ന് പറഞ്ഞിരുന്ന വഖാസ് തിരുവനന്തപുരത്ത് വലിയതുറയിലടക്കം പലസ്ഥലത്തും പോയെന്ന് പൊലീസിന് വിവരമുണ്ട്. ഇവിടെ വഖാസിനെ സഹായിച്ചവരെയും അയാളുമായി കൂടിക്കാഴ്‌ച നടത്തിയവരെയും കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.
വഖാസിന് താവളമൊരുക്കിയ ജമീൽ നാലുവർഷമായി മൂന്നാറിലുണ്ട്. ആദ്യം ഹോട്ടലിൽ ജോലിചെയ്ത ഇയാൾ പിന്നീട് ചായക്കച്ചവടം തുടങ്ങി. ജമീലിന്റെ പാൻകാർഡും ലൈസൻസും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിൽപോയി.