തിരുവനന്തപുരം: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍, പുതുക്കല്‍ എന്നിവ അക്ഷയകേന്ദ്രത്തില്‍നിന്നു മാറ്റിയതിനു പിന്നില്‍ കോടികളുടെ അഴിമതിയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. 36 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തു. പൊതുമേഖലാ സ്‌ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സിനെ ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാര്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ റിലയന്‍സിനെയാണു പദ്ധതിച്ചുമതല ഏല്‍പ്പിച്ചത്. തൊഴില്‍ മന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് രജിസ്‌ട്രേനും പുതുക്കലും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു. 36 ലക്ഷം കുടുംബങ്ങള്‍ക്കും മാര്‍ച്ച് 31നു മുമ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കണമെന്നും അഴിമതി അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.