Home » » കേരളം -എൽ ഡി എഫ് മുന്നെറ്റമെന്നു ഇന്റലിജെൻസ് റിപ്പോർട്ട് .

കേരളം -എൽ ഡി എഫ് മുന്നെറ്റമെന്നു ഇന്റലിജെൻസ് റിപ്പോർട്ട് .

Written By Unknown on Monday, 14 April 2014 | 00:36

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് മുന്നേറ്റമുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. പകുതിയോളം സീറ്റുകൾ നേടി ഇടതുപക്ഷം കഴിഞ്ഞ തവണത്തെക്കാൾ വൻ കുതിച്ചുകയറ്റം നടത്തുമെന്നാണ്  സർക്കാരിന് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനും മുമ്പത്തെ രാഷ്ട്രീയ മാറ്റങ്ങളും വോട്ടിംഗ് പാറ്റേണും വിലയിരുത്തിയശേഷമാണ്  റിപ്പോർട്ട് നൽകിയത്.

സി. പി എം. പ്രതിക്കൂട്ടിലായ ടി. പി ചന്ദ്രശേഖരൻ വധത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കരുതിയ വടകരയിലും , ആർ. എസ്. പി യുടെ മുന്നണി മാറ്റംകൊണ്ട് ശ്രദ്ധനേടിയ കൊല്ലത്തും ഇടതുമുന്നണിക്ക് സാധ്യതയെന്ന് റിപ്പോർട്ട് പറയുന്നു.   ഇതിനുപുറമെ  ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, ആലത്തൂർ, കണ്ണൂർ, കാസർകോ‌‌ഡ് എന്നിവിടങ്ങളിലാണ്  എൽ.ഡി.എഫ് മുന്നിലെത്തുന്നത്.

ഇടുക്കിയിലും പത്തനംതിട്ടയിലും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പരാജയത്തിന് കാരണമാകുന്നതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ  റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് അന്തിമ റിപ്പോർട്ട്  നൽകിയത്. ഈ റിപ്പോർട്ടിനെത്തുടർന്നാണ് പത്തനംതിട്ടയിലും ഇടുക്കിയിലും യു.ഡി.എഫ് തോൽക്കുമെന്ന് യു.ഡി.എഫിൽ തന്നെ ചർച്ച ഉണ്ടാകാൻ കാരണമെന്നാണ് വിവരം.

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഇവിടെ ഫോട്ടോ ഫിനിഷിലേക്ക് കാര്യങ്ങളെത്താനും ഇടയുണ്ട്. ചെറുക്ഷികൾ പിടിക്കുന്ന വോട്ടുകൾ ഈ മണ്ഡലങ്ങളിൽ നിർണ്ണായകമാകും. മാവേലിക്കരയിൽ ബി.എസ്.പിയും ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എ.വി താമരാക്ഷനും പിടിക്കുന്ന വോട്ടുകളാണ് നിർണ്ണായകമാകുന്നത്. കോട്ടയത്ത് മണ്ഡല പുനർ നിർണ്ണയം നടന്നതിനു ശേഷം എൽ.ഡി.എഫ്  നടത്തിയ മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനമായിരുന്നു ഇത്തവണത്തേത്. യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെങ്കിലും ഭൂരിപക്ഷം വലിയ തോതിൽ ഉണ്ടാകില്ല.

കടുത്തുരുത്തിയിലും പാലായിലും ചെയ്യാതിരുന്ന വോട്ടുകൾ യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളാണെന്നാണ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. ബി.ജെ.പി തിരുവനന്തപുരത്ത് വൻ മുന്നേറ്റം നടത്തി വിജയത്തിന് അടുത്തെത്തുമെങ്കിലും വിജയിക്കാനാകില്ല.കേരളം -എൽ ഡി എഫ് മുന്നെറ്റമെന്നു ഇന്റലിജെൻസ് റിപ്പോർട്ട് .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.