തളിപ്പറമ്പ് (കണ്ണൂര്‍): പോളിങ്ങിനു ശേഷവും കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷം തുടരുന്നു. തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ഓഫീസിനു നേരെയുണ്ടായ അക്രമത്തിനു തുടര്‍ച്ചയെന്നവണ്ണം എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. ലീഗ് ഓഫീസിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം. തളിപ്പറമ്പ് കോടതി റോഡിനു സമീപത്തെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫിസായ ഖായിദേ മില്ലത്ത് ഹൗസ് കഴിഞ്ഞ ദിവസം രാത്രി അജ്‌ഞാതര്‍ ആക്രമിച്ചിരുന്നു. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ അജ്‌ഞാതര്‍ ഫര്‍ണിച്ചറുകളും മറ്റ് ഓഫീസ് വസ്‌തുക്കളും നശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ പത്തോടെ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ കല്ലേറുണ്ടായി. പിന്നീട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സഹീറിന്റെ സഹോദരന്‍ സിദ്ദീഖിന്റെ ഉടമസ്‌ഥതയിലുള്ള തളിപ്പറമ്പ് മെയില്‍ റോഡിലെ മില്‍ക്കി ഹോട്ടല്‍, ഹൈവേയില്‍ ബാങ്ക് സ്‌ട്രീറ്റ് ബില്‍ഡിങ്ങിലെ എസ്.ഡി.പി.ഐ. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഷുഹൂദിന്റെ ഭാര്യാസഹോദരന്‍ ജുനൈദിന്റെ റെഡ് ടാഗ് റെഡിമെയ്‌ഡ് ഷോപ്പ്, മെയില്‍ റോഡില്‍ ശാദുലി പള്ളിക്കടുത്ത യത്തീംഖാനയ്‌ക്കു സമീപം നജീബിന്റെ ഉടമസ്‌ഥതയിലുള്ള സഫിയ സ്‌റ്റേഷനി സേ്‌റ്റാര്‍ എന്നിവയാണു അടിച്ചു തകര്‍ത്തത്. ബസ് സ്‌റ്റാന്‍ഡിന് സമീപത്തുള്ള കടകള്‍ക്കു നേരെ അക്രമണുണ്ടായതോടെ പോലീസും നിസഹായരായി. നേതാക്കള്‍ ഇടപെട്ടെങ്കിലും അക്രമം തടയാന്‍ കഴിഞ്ഞില്ല. ഇതിനിടെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ നജീബ്, പുഷ്‌പഗിരിയിലെ ഷഹീര്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവരെ പോലിസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് ഡിവൈഎസ് പി. സുദര്‍ശന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയ ശേഷമാണ് സ്‌ഥിതി ഗതികള്‍ നിയന്ത്രണവിധേയമായത്. നഗരത്തിലെ പലഭാഗത്തും പ്രവര്‍ത്തകര്‍ കൂട്ടം കൂടിയതോടെ പോലീസ് നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ലീഗ് ഓഫിസ് തകര്‍ത്തത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നു ലീഗ് നേതൃത്വം ആരോപിച്ചു. അതേസമയം ലീഗ് ഓഫീസ് തകര്‍ത്തവരെക്കുറിച്ച് തളിപ്പറമ്പ് പോലീസ് അനേ്വഷണം തുടങ്ങി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സ്‌ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തളിപ്പറമ്പ് നഗരസഭയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പോളിങ്ങിന് മുമ്പ് പരിയാരം പ്രദേശത്ത് ബി.ജെ.പി -സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പോളിങ് ദിവസവും അതിനു ശേഷവും തളിപ്പറമ്പില്‍ വ്യാപകമായ അക്രമമാണുണ്ടായത്.