Home » » രാംദേവിനും ശ്രീ ശ്രീ രവിശങ്കറിനും എതിരേ നടപടിയെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌

രാംദേവിനും ശ്രീ ശ്രീ രവിശങ്കറിനും എതിരേ നടപടിയെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌

Written By Unknown on Saturday, 12 April 2014 | 17:32

ന്യൂഡല്‍ഹി: യോഗ ഗുരു രാംദേവിനും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും എതിരേ നടപടിയെടുക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനോട്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയ അമിത്‌ ഷായ്‌ക്കും അസം ഖാനുമെതിരേ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ യു.പി. ചീഫ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ പുതിയ നീക്കം. രാംദേവും രവിശങ്കറും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മതത്തെ ദുരുപയോഗം ചെയ്യുകയും സാമുദായിക സ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എ.ഐ.സി.സി. നിയമവിഭാഗം സെക്രട്ടറി കെ.സി. മിത്തല്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.