Home » » നവാസ് ഷെരീഫുമായുളള ചര്‍ച്ചയില്‍ ഇന്ത്യ അഞ്ചിന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു.

നവാസ് ഷെരീഫുമായുളള ചര്‍ച്ചയില്‍ ഇന്ത്യ അഞ്ചിന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു.

Written By Unknown on Tuesday, 27 May 2014 | 19:07

ന്യൂഡല്‍ഹി: സൗഹൃദത്തിന്റെ പുതിയ ഏടുതുറന്ന് ഡല്‍ഹിയില്‍ ഇന്ത്യപാക് പ്രധാനമന്ത്രിമാരുടെ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച . ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് 50 മിനിറ്റ് നീണ്ടുനിന്ന നരേന്ദ്രമോദി, നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടന്നത്. പാകിസ്ഥാനുമായുളള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിച്ചത്. നവാസ് ഷെരീഫുമായുളള ചര്‍ച്ചയില്‍ ഇന്ത്യ അഞ്ചിന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു. മുംബൈ ഭീകര അക്രമണത്തിലെ മുഴുവന്‍ പ്രതികളെയും വിചാരണചെയ്യണമെന്നും അതിര്‍ത്തികടന്നുളള തീവ്രവാദത്തെ തടയിടണമെന്നും ഇന്ത്യ പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടു. നവാസ് ഷെരീഫ് ഇന്ന് പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. ഇന്ന് രാവിലെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമയും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായും മോദി നേരത്തെ ചര്‍ച്ച നടത്തി.  പാക്കിസ്ഥാനില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് നവാസ് ഷെരീഫ് ഇന്നലെ നടന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. സമാധാന സന്ദേശവുമായാണ് ഇന്ത്യന്‍ യാത്രയെന്നാണ് ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് നവാസ് ഷെരീഫ് പറഞ്ഞത്. സംഭാഷണം മാത്രമാണ് പരിഹാരമെന്നും ഷെരീഫ് പറഞ്ഞിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.