Home » » ഇറോം ഷര്‍മിള പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.

ഇറോം ഷര്‍മിള പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.

Written By Unknown on Tuesday, 27 May 2014 | 18:56

കൊല്‍ക്കത്ത: സൈന്യത്തിന് പ്രത്യേകാധികാരം നല്കുന്ന നിയമത്തിനെതിരേ 13 വര്‍ഷമായി നിരാഹാരസത്യാഗ്രഹം നടത്തുന്ന മണിപ്പൂരി സാമൂഹിക പ്രവര്‍ത്തകയായ ഇറോം ഷര്‍മിള ബുധനാഴ്ച പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. 2006-ല്‍ ജന്തര്‍മന്ദറില്‍ നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് ആത്മഹത്യാശ്രമത്തിന് ഇറോം ഷര്‍മിളക്കെതിരേ കേസെടുത്തിരുന്നു. ഇതിന്റെ വാദങ്ങള്‍ക്കായി ബുധനാഴ്ച പാട്യാല ഹൌസ് കോടതിയില്‍ ഹാജരാകുന്ന ഷര്‍മിള തുടര്‍ന്ന് പ്രധാനമന്ത്രിയെ കാണുമെന്നാണ് അറിയിച്ചത്. സൈന്യത്തിനു പ്രത്യേകാധികാരം നല്കുന്ന നിയമം (എഎഫ്എസ്പിഎ) സംബന്ധിച്ച പ്രതിഷേധം അവര്‍ നരേന്ദ്ര മോഡിയെ അറിയിക്കും. നിരാഹാരത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ഇറോം ഷര്‍മിളയ്ക്ക് മൂക്കിലൂടെ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഭക്ഷണം നല്കുന്നത്. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലാണ് അവരെ പാര്‍പ്പിച്ചിരിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.