കൊച്ചി: പത്ത് ബാറുകള്‍ കൂടി തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്. സ്റ്റാര്‍ പദവി ഇല്ലാത്തതിനാല്‍ ആദ്യം പൂട്ടിയ 418 ബാറുകളില്‍ പെട്ടതാണ് ഈ പത്തെണ്ണം. 2007ല്‍ ബാറുകളുടെ കണക്കെടുത്തപ്പോള്‍ സ്റ്റാര്‍ പദവി ഇല്ലാതിരുന്ന 50 ഓളം ബാറുകള്‍ പിന്നീട് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവി നേടിയിരുന്നു. അതില്‍ പെട്ട 10 ബാറുടമകളാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ജസ്റ്റീസ് രാമകൃഷ്ണപിള്ളയുടേതാണ് ഉത്തരവ്. എറണാകുളം പ്രസിഡന്‍സി, കടവന്ത്ര ഓര്‍ക്കിഡ്, മേഴ്‌സി ടൂറിസ്റ്റ് ഹോം, മണ്ണൂത്തി ഗോള്‍ഡന്‍ പാലസ് എന്നിവയുടെ ലൈസന്‍സ് രണ്ടാഴ്ചയ്ക്കുള്ളില്‍ പുതുക്കി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്! ബാക്കി വരുന്ന 318ല്‍ ആറെണ്ണത്തിനാണ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടത്. കോവളം സാഗര, പാമ്പാക്കുട ഗ്രീന്‍ പാലസ് എന്നിവയുള്‍പ്പടെയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.








