കോഴിക്കോട് ; ആധുനിക ഇന്ത്യയ്‌ക്കാവശ്യം രാഷ്‌ട്രശില്‍പ്പി ജവഹര്‍ലാല്‍ നെഹ്‌റു
മുന്നോട്ടുവെച്ച നിയമ പരിഷ്‌ക്കാരങ്ങളാണെന്ന് ഡോ.എം.എന്‍. കാരശ്ശേരി
പറഞ്ഞു. നെഹ്‌റു കൊണ്ടുവന്ന ഹിന്ദുകോഡ് പോലുള്ള നിയമങ്ങള്‍ ഇന്ത്യന്‍
സാമൂഹ്യജീവിതത്തെ വിപ്‌ളവാത്മകമായി പരിഷ്‌കരിച്ചു. രാജ്യത്തെ എല്ലാ
പൗരന്മാര്‍ക്കും ജാതിമത ഭിന്നതകള്‍ക്കതീതമായി ഒരേനിയമം വേണമെന്ന
ഉറച്ചവിശ്വാസക്കാരനായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിലുള്ള ദേശീയതയല്ല
മറിച്ച് ഇന്ത്യന്‍ദേശീയതയാണ് അദ്ദേഹം സ്വപ്‌നം കണ്ടത്. നെഹ്‌റുവിന്റെ
125ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ
'നെഹ്‌റുവും മതേതരപാരമ്പര്യവും' സെമിനാറില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ചരിത്രം സൃഷ്‌ടിച്ചയാള്‍ എന്നപോലെതന്നെ ചരിത്രം എഴുതിയ വ്യക്തി
കൂടിയായിരുന്നു നെഹ്‌റു. ഗാന്ധിജിയും നെഹ്‌റുവും രണ്ട് വ്യത്യസ്‌ത
സ്വഭാവങ്ങളുടെ പ്രതിരൂപങ്ങളാണ്. ഇവയുടെ സമ്മേളനമാണ് മതേതരത്വത്തിന്
അടിസ്ഥാനമായിട്ടുളളത്. ആധുനികവത്‌ക്കരണത്തിന്റെ സ്രഷ്‌ടാവും
സോഷ്യലിസത്തിന്റെ വക്താവുമായിരുന്നു നെഹ്‌റു. വോട്ട് ബാങ്കുകളെ പേടിക്കാതെ
നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ദൈവത്തിന്റെ
നിഗൂഢതകളെപ്പറ്റിയല്ല മറിച്ച് മനുഷ്യന്റെ ദു:ഖങ്ങളെക്കുറിച്ചായിരുന്നു
നെഹ്‌റുവിന്റെ ആശങ്കകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,








