Home » » ക്രിസ്‌മസ്‌ ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി.

ക്രിസ്‌മസ്‌ ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി.

Written By Unknown on Thursday, 25 December 2014 | 03:55

കോട്ടയം: ക്രിസ്‌മസ്‌ ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി. കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ്‌ ദേവീക്ഷേത്രത്തിലുമാണ്‌ വിഎച്ച്‌പിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നത്‌.
മതപരിവര്‍ത്തനം നടത്തിയ 59 പേരില്‍ ഭൂരിഭാഗവും ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ നിന്നുളളവരാണ്‌. ഇതില്‍ ഒരാള്‍ മാത്രമാണ്‌ ഇസ്ലാമില്‍ നിന്നുളളത്‌. മതപരിവര്‍ത്തനത്തിന്‌ ആരില്‍ നിന്നും നിര്‍ബന്ധമില്ലായിരുന്നുവെന്ന്‌ മതംമാറിയവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. പ്രായോഗികത മുന്‍നിര്‍ത്തിയാണ്‌ പലരും മതം മാറിയിരിക്കുന്നത്‌.
കോട്ടയത്ത്‌ 11 കുടുംബങ്ങളിലെ 17 പേരും പൊന്‍കുന്നത്ത്‌ 20 കുടുംബങ്ങളില്‍ നിന്നുളള 42 പേരുമാണ്‌ മതപരിവര്‍ത്തനം നടത്തിയത്‌. കഴിഞ്ഞ ദിവസം ആലപ്പുഴ കായംകുളത്ത്‌ മൂന്ന്‌ മുസ്ലീംകുടുംബങ്ങളില്‍ നിന്നുളള 11 പേരെ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തിരുന്നു.
വിഎച്ച്‌പി ഹെല്‍പ്പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ അനീഷ്‌ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ മതപരിവര്‍ത്തന പരിപാടികള്‍ നടക്കുന്നത്‌. സംസ്‌ഥാനമൊട്ടാകെ ക്രിസ്‌മസ്‌ ദിനത്തില്‍ 200 പേര്‍ തിരികെ ഹിന്ദുമതത്തിലേക്ക്‌ എത്തുമെന്നാണ്‌ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പറഞ്ഞിരുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.