Home » » എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ മുഖ്യമന്ത്രിയെക്കണ്ടു രാജി സന്നദ്ധത അറിയിച്ചു.

എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ മുഖ്യമന്ത്രിയെക്കണ്ടു രാജി സന്നദ്ധത അറിയിച്ചു.

Written By Unknown on Thursday, 5 June 2014 | 01:12

കണ്ണൂര്‍: എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ മുഖ്യമന്ത്രിയെക്കണ്ടു രാജി സന്നദ്ധത അറിയിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നു മുഖ്യമന്ത്രി അബ്ദുള്ളക്കുട്ടിയോടു പറഞ്ഞു.

സരിത ഉയര്‍ത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചത്. ഇന്നു രാവിലെ 7.15നു കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസിനോ സര്‍ക്കാറിനോ ഏതെങ്കിലും തരത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നെങ്കില്‍ താന്‍ രാജിവയ്ക്കാം. നാളുകളായി ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമാണു തനിക്കുള്ളതെന്നും അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയോടു പറഞ്ഞു.

അബ്ദുള്ളക്കുട്ടി ആരോപണ വിധേയന്‍ മാത്രമാണെന്നും, ആരോപണ വിധേയരായവരെ കുറ്റക്കാരായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം രാജിവയ്ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അബ്ദുള്ളക്കുട്ടി രാജിസന്നദ്ധത അറിയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.