Home » » കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി.

കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി.

Written By Unknown on Thursday, 5 June 2014 | 01:35

പാലക്കാട്: കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി. ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് പാലക്കാട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ എത്തിച്ചത് ഷക്കീല്‍ അഹമ്മദ് ആണെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാരനായി നിന്ന് ഇയാള്‍ പല തവണ കുട്ടികളെ കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി രക്ഷിതാക്കള്‍ക്ക് പണം നല്‍കിയെന്ന് പറയുന്നു.

ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയില എജന്റാണ് ഷക്കീല്‍. കുട്ടികളെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടിൂകൂടുമ്പോള്‍ ഷക്കീലും ഒപ്പമുണ്ടായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട് ആലുവയില്‍ വീട്ടുജോലിക്ക് നില്‍ക്കുകയായിരുന്നു. ഇടിടെനിന്നും പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മെയ് 24ന് 466 കുട്ടികളെയാണ് ട്രെയിനില്‍ കുത്തിനിറച്ച നിലയില്‍ കൊണ്ടുവന്നത് പൊലീസ് പിടികൂടുകയായിരുന്നു .

അതേ സമയം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പണം നല്‍കിയാണ് ഏജന്‍റുമാര്‍കൊണ്ടുപോകുന്നതെന്ന് ഗോഡ ജില്ല കലക്ടര്‍ രാഗേഷ്കുമാര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 7 വര്‍ഷമായി കുട്ടികളെ കടത്തുന്നുണ്ട്. ഇതിന് പിന്നില്‍ മാഫിയ സംഘം ഉണ്ടോയെന്ന് അന്വേഷിക്കും. പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതല്‍ കുട്ടികളെ കടത്തിയതായി സംശയിക്കുന്നയതായും കലക്ടര്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.