മുംബൈ : ഓഹരി വിപണികളില്‍ വന്‍ നേട്ടം. ബിഎസ്ഇ സെന്‍സെക്സ് സര്‍വകാല റെക്കോഡില്‍ ക്ലോസ് ചെയ്തു.ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്ന് 25000ന് മുകളില്‍ വ്യാപാരമവസാനിപ്പിച്ചു.
നിഫ്റ്റിയും വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. രൂപയുടെ മൂല്യത്തിലും ചെറിയ വര്‍ധനവുണ്ടായി. ബാങ്കിങ് മേഖലയൊഴികെയുള്ള ഓഹരികളില്‍ ഉയര്‍ച്ച കണ്ടു. മെറ്റല്‍, ഓയില്‍, ഗ്യാസ്, പവര്‍ ഓഹരികളാണ് മുന്നേറ്റം നടത്തിയത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ ഓഹരികള്‍ളാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. ഹിന്റാല്‍കോ, ജെഎസ്പിഎല്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും മികവ് പുലര്‍ത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ശുഭ പ്രതീക്ഷയും അസംസ്‌കൃത വസ്തുക്കളുടെ വിലകുറഞ്ഞതുമാണ് വിപണിക്ക് സഹായമായത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 36 ഓങരികളും ഉയര്‍ച്ച രേഖപ്പെടുത്തി.
എച്ച്ഡിഎഫ്‌സി ബാങ്ക്, മരുന്ന് നിര്‍മാതാക്കളായ കിപ്ലയും വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെയും ഓഹരികള്‍ക്ക് തകര്‍ച്ച നേരിട്ടു. ആക്സിസ് ബാങ്ക്, ബിഎച്ച്ഇഎല്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഗെയില്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോ കോര്‍പ്പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. കഴിഞ്ഞ മെയ് 16ന് വോട്ടെണ്ണല്‍ ദിനത്തിലാണ് സെന്‍സെക്‌സ് ആദ്യമായി 25000 കടന്നത്.








