Home » » എക്‌ട്രാ ടൈമില്‍ പിയേഴ്‌സന്‍ നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍.

എക്‌ട്രാ ടൈമില്‍ പിയേഴ്‌സന്‍ നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍.

Written By Unknown on Tuesday, 16 December 2014 | 09:30

ചെന്നൈ: എക്‌ട്രാ ടൈമില്‍ പിയേഴ്‌സന്‍ നേടിയ ഗോളില്‍ ഇരു പാദങ്ങളിലുമായി 4-3 ചെന്നൈയിനെ തകര്‍ത്ത്‌ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍. ആദ്യ പാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 3-0 ന്‌ ജയിച്ചിരുന്നു.

രണ്ടാം പാദത്തില്‍ ചെന്നൈയിന്‍ 3-1 ന്‌ ജയിച്ചു. ഒന്നാം പകുതിയില്‍തന്നെ ചെന്നൈ ലീഡ്‌ നേടി. 31-ാം മിനിറ്റില്‍ ബ്‌ളാസ്‌റ്റേഴ്‌സ് താരം മക്‌ അലിസ്‌റ്റര്‍ ചുവപ്പു കാര്‍ഡ്‌ കണ്ട്‌ വെളിയില്‍ പോയി. 47-ാം മിനിറ്റല്‍ എടൂസ്‌ മോറിസിനെ പുറകില്‍ നിന്ന്‌ തള്ളിയതിന്‌ ലഭിച്ച പെനാല്‍റ്റി മറ്റരാസി പാഴാക്കിയെങ്കിലും 74-ാം മിനിറ്റില്‍ സന്തോഷ്‌ ജിങ്കന്റെ സെല്‍ഫ്‌ ഗോളിനു പുറകെ എലാനോ കൂടി കളത്തിലെത്തി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.