മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പാദരക്ഷകള്‍ പുറത്ത് എന്ന്
പോസ്റ്റര്‍ പതിച്ചതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ കൃഷ്‌ണന്‍
എരഞ്ഞിക്കല്‍ മലപ്പുറം ജില്ലാകലക്‌ടര്‍ക്ക് പരാതി നല്‍കി. സര്‍ക്കാര്‍
ഓഫീസുകളില്‍ പാദരക്ഷകള്‍ പുറത്ത് എന്ന പോസ്റ്റര്‍ പതിക്കുന്നത് ഭരണഘടനാ
ലംഘനമാണ്, അധികാരത്തിന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ കാണിക്കുന്ന
കീഴ്‌വഴക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നും തുടരുന്നുണ്ട്.
കലക്‌ട്രേറ്റ് ഓഫീസിലുള്ള പൊതുജനപരാതി പരിഹാരസെല്‍ ഓഫീസില്‍ പാദരക്ഷകള്‍
പുറത്ത് എന്ന പോസ്റ്റര്‍ പതിച്ചത് ചൂണ്ടിക്കാണിച്ചാണ് പാരാതി
സമര്‍പ്പിച്ചത്. ജീവനക്കാര്‍ പാദരക്ഷകള്‍ ധരിക്കുകയും പൗരന് വിലക്ക്
ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനയുടെ
പാര്‍ട് രണ്ടില്‍ ഫണ്ടമെന്റെല്‍ റൈറ്റ്‌സ്, റൈറ്റ്‌സ് ടു ഇക്വാലിറ്റി
എന്നതില്‍ ഇക്വാലിറ്റി ബിഫോര്‍ ലോ പ്രോഹിബിഷന്‍ ഓഫ് ഡിസ്‌ക്രിമിനേഷന്‍
പ്രകാരം പാദരക്ഷകള്‍ പുറത്ത് വെക്കാനുള്ള നിര്‍ദ്ദേശം ജനാധിപത്യ
വിരുദ്ധമാണ്. ശീതീകരിച്ച കമ്പ്യൂട്ടര്‍ സംവിധാനമുള്ള റൂം ആയാലും വില കൂടിയ
ഗ്രാനൈറ്റ് പതിച്ചതായാലും അവിടെ ചെരുപ്പ് അഴിച്ച് വെക്കാനുള്ള
നിര്‍്‌ദ്ദേശം സര്‍ക്കാര്‍ ഉത്തരവില്‍ നിലവില്‍ ഇല്ല. ഇക്കാര്യങ്ങള്‍
ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചത്.








