കൊച്ചിയിലും കോഴിക്കോടുമായി നടത്തിയ ചുംബന സമരത്തിന്റെ അന്തസത്തയോട് ശാസ്ത്ര സാഹിത്യ പരിഷത്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യ സമരങ്ങളെ തെരുവ്ഗുണ്ടായിസത്തിന്റെ അടിസ്ഥാനത്തിൽ അടിച്ചമര്താൻ ശ്രമിക്കുന്ന എല്ലാ പ്രവണതകളെയും പരിഷത്ത് അപലപിക്കുന്നു.
കഴിഞ്ഞ കുറെ വര്ഷങ്ങളായി തന്നെ കേരളത്തിൽ സ്ത്രീ പുരുഷ ബന്ധങ്ങളെയും സ്തീകളുടെയും പുരുഷന്മാരുടെയും ഇടയിലുള്ള പരസ്പര സൌഹൃദ ങ്ങളെയും നിരന്താരമായി നിരീക്ഷിക്കുകയും മർദ്ദന രൂപങ്ങൾ ഉപയോഗിച്ചു അവയെ അടിച്ചമർത്തുകയും ചെയ്യുന്ന സദാചാരപോലിസുകാരുടെ സ്വാധീനം വര്ധിച്ച്ചു വരികയാണ്. ആലപ്പുഴയിൽ ദമ്പതികളായ പരിഷത്ത് പ്രവര്ത്തകരുടെ മേൽ പോലും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് നടന്ന ചുംബന സമരത്തിൽ പരിഷത്ത് യുവസമിതിയുദെ പ്രവർത്തകർ അടക്കം നിരവധി ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തത്. സമാധാനപരമായ ഒരു സമരത്തിനെതിരെ ഹനുമാൻ സേനയുടെ പേരില് വന്ന ഒരു സംഘം ആക്രമണം നടത്തിയപ്പോൾ ആണ് ഈ അറസ്റ്റ് ഉണ്ടായത്. ഭാവിയിൽ മനുഷ്യാവകാശ ങ്ങൾക്ക് വേണ്ടി നടക്കുന്ന ഇത്തരം പോരാട്ടങ്ങളെ തെരുവിൽ നേരിട്ട് തോല്പ്പിക്കാനുള്ള വലതു പക്ഷ ശ്രമം ശക്തിപ്പെടുമെന്നതു തീര്ച്ചയാണ്. ഇത്തരം കുത്സിത പ്രവര്ത്തനങ്ങൾ നടത്തുന്നവരെ തിരിച്ചറിയണമെന്നും ഒരു സെകുലർ ജനാധിപത്യ സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിരന്തരമായ ജാഗ്രത എല്ലാ ജനാധിപത്യവാദി കളും വെച്ച് പുലർത്തണമെനു പരിഷത്ത് ആവശ്യപ്പെടുന്നു. .








