തൃശൂര്‍: സിപിഎമ്മിനെയും പിണറായി വിജയനെയും പരിഹസിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. അടിയന്തിരാവസ്‌ഥകാലത്ത് ജയിലില്‍ കിടന്നത് പിണറായി വിജയന്‍ എപ്പോഴും ഉയര്‍ത്തിക്കാണിക്കുന്നതായും ഇങ്ങനെയെങ്കില്‍ നിരവധി നേതാക്കളുടെ ജയില്‍ വാസത്തെക്കുറിച്ചും പറയേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അടിയന്തിരാവസ്‌ഥയെ പിന്തുണച്ചത് തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാട്ടിയ പാര്‍ട്ടിയാണ് സിപിഐ. സിപിഎം നേതാക്കള്‍ക്ക് ഭിന്നിപ്പിന്റെ രോഗം ബാധിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ ഭിന്നിപ്പിച്ചതിന്റെ അന്‍പതാം വാര്‍ഷികം സിപിഎം ആഘോഷിച്ചെന്നും ബിനോയ് വിശ്വം ആരോപിച്ചു.








