തിരുവനന്തപുരം: മദ്യനയത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍. ഏതെങ്കിലും ഒരു സമുദായത്തിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് മദ്യനയം രൂപീകരിക്കരുത്. കേരളത്തിന് അത് ഗുണകരമല്ല. ഞായറാഴ്‌ചത്തെ ഡ്രൈഡേ ടുറിസം മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷാപ്പുകളുടെ സമയത്തിലെ പുനക്രമീകരണത്തിലെ നിലപാട് യു.ഡി.എഫില്‍ പറയുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു.








