തിരുവനന്തപുരം: എം.എം ഹസ്സനെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. ഹസ്സന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് പ്രതാപന്‍ ആരോപിച്ചു. ജനപക്ഷ യാത്രയുടെ സമയത്ത് ഹസ്സന്‍ മദ്യനയത്തെ അനുകൂലിച്ചു. എന്നാല്‍ ഇപ്പോള്‍ ഹസ്സന്‍ നയംമാറ്റത്തിന്റെ വക്‌താവായെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി. നയം മാറ്റത്തെ അനുകൂലിക്കുന്നതിന് മുമ്പ് ഹസ്സന്‍ അണികളോട് മാപ്പ് പറയണമായിരുന്നെന്നും പ്രതാപന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ടി.എന്‍ പ്രതാപന്റെ തുറന്ന കത്ത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ സാന്നിധ്യത്തില്‍ നടത്തണമെന്ന് പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടു. അതിന് മടിക്കേണ്ട കാര്യമില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടില്ലെന്നും എം.എല്‍.എമാര്‍ക്ക് കൂടിക്കാഴ്‌ചയ്‌ക്ക് അവസരം ഒരുക്കുക മാത്രമാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി പ്രസ്‌താവിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ചീഫ് വിപ്പ് കൂടിയായ ടി.എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചയത്. ഇപ്രകാരം ചേരുന്ന യോഗത്തില്‍ ഉണ്ടാകുന്ന അഭിപ്രായ രൂപീകരണത്തിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ പ്രാബല്യം ഉണ്ടാകില്ലെന്നും പ്രതാപന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.







