തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നത് വര്‍ഗ്ഗീയതയ്‌ക്ക് ഇടയാക്കുമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന തന്നെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കസ് കൂടാരത്തിലെ പുലികളാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
സ്‌ത്രീകള്‍ പര്‍ദ്ദയും ജീന്‍സും ധരിക്കുന്നതിനെതിരെ ഫസല്‍ ഗഫൂര്‍ രംഗത്തെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൂടുതല്‍ തുണി ധരിക്കുന്നതുകൊണ്ട് സംസ്‌കാരം കൂടില്ലെന്നും പര്‍ദ്ദയുടെ കാര്യം പറഞ്ഞതിനാല്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്‌തമായി തിരിച്ചടിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
മുസ്ലീം സ്‌ത്രീകളുടെ വസ്‌ത്ര ധാരണരീതിയെ കുറിച്ചുള്ള പ്രതികരണം ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പ്രതികരണം നടത്തിയിരിക്കുന്നത്.








