Home » » മക്കളുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനാണ്‌ മതപരിവര്‍ത്തനം ചെയ്‌തത്.

മക്കളുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനാണ്‌ മതപരിവര്‍ത്തനം ചെയ്‌തത്.

Written By Unknown on Sunday, 21 December 2014 | 09:17

കൊല്ലം: മക്കളുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനാണ്‌ മതപരിവര്‍ത്തനം ചെയ്‌തതെന്ന്‌ കൊല്ലത്ത്‌ മതം മാറിയ യുവതി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന്‌ മതപരിവര്‍ത്തനം നടത്തിയ അംബിക എന്ന യുവതിയുടേതാണ്‌ വെളിപ്പെടുത്തല്‍. ഭര്‍ത്താവ്‌ പെന്തകോസ്‌ത് വിശ്വാസിയായിരുന്നു. വിവാഹമോചനത്തിന്‌ ശേഷം മകളുടെ സര്‍ട്ടിഫിക്കറ്റ്‌ തിരുത്താന്‍ പലരെയും സമീപിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരെ സമീപിച്ചു. എന്നാല്‍ അനുകൂല തീരുമാനമുണ്ടായില്ല. ഇതേതുടര്‍ന്നാണ്‌ വി.എച്ച്‌.പിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.

അതേസമയം മതപരിവര്‍ത്തനം എ.ഡി.ജി.പി ഹേമചന്ദ്രന്‍ അന്വേഷിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.