നാദാപുരം: തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍െറ കൊലപാതകത്തെ തുടര്‍ന്നുള്ള അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിലും സര്‍വസ്വം നഷ്ടപ്പെട്ടവരുടെ പുനരധിവാസം നടപ്പാക്കുന്നതിലും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയെന്ന് ആക്ഷേപം.
കഴിഞ്ഞ മാസം 23ന് ശേഷം സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ളെന്ന് ബുധനാഴ്ച അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ന്യൂനപക്ഷ കമീഷന്‍ അംഗങ്ങള്‍തന്നെ വിലയിരുത്തി. ഒരു മാസത്തോളമായിട്ടും കൃത്യമായ കണക്കെടുക്കാന്‍ റവന്യൂ, പൊലീസ് അധികാരികള്‍ക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ മാസം 23ന് ശേഷം സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ളെന്ന് ബുധനാഴ്ച അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ന്യൂനപക്ഷ കമീഷന്‍ അംഗങ്ങള്‍തന്നെ വിലയിരുത്തി. ഒരു മാസത്തോളമായിട്ടും കൃത്യമായ കണക്കെടുക്കാന്‍ റവന്യൂ, പൊലീസ് അധികാരികള്‍ക്ക് കഴിഞ്ഞില്ല.
തുടക്കം മുതല്‍ ഈ വിഷയം കൈകാര്യംചെയ്യുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്ന് തികഞ്ഞ അലംഭാവമാണ് ഉണ്ടായത്. അക്രമം നടന്ന് ഏറെ വിമര്‍ശം ഉയര്‍ന്നശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നാദാപുരത്തത്തെിയത്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കുള്ള ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും തീര്‍ത്തും പരാജയമായി. ഈമാസം ഒമ്പതിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തൂണേരിയിലത്തെിയത്. അന്ന് അക്രമത്തിനിരയായവരെ നേരില്‍ കണ്ട് പറഞ്ഞത് രണ്ടാഴ്ചക്കകം കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ്.
എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച വീട് അഗ്നിക്കിരയാവുന്നതിനിടയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്തിലൂടെ രേഖകള്‍ നല്‍കുന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍ പറഞ്ഞത് നഷ്ടപരിഹാരം സംബന്ധിക്കുന്ന ശിപാര്‍ശ മാര്‍ച്ച് രണ്ടിനോ, മൂന്നിനോ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നാണ്. ഇതുതന്നെ മുഖ്യമന്ത്രി നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പിന്‍െറ ലംഘനമായി ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ബന്ധുവീടുകളിലും അഭയാര്‍ഥിക്യാമ്പുകളിലുമായാണ് ഇവിടെയുള്ള നിരവധി കുടുംബങ്ങള്‍ കഴിയുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി സ്കൂളില്‍ പോകുന്നതിനോ, മറ്റു തൊഴിലാളികള്‍ക്ക് ജോലിചെയ്യുന്നതിനോ ഉള്ള സാഹചര്യമില്ല. ആക്രമിക്കപ്പെട്ട വീടുകളിലെ കിണറുകള്‍ പൂര്‍ണമായും മലിനമായി കിടക്കുകയാണ്. പ്രത്യേക രാസവസ്തു ഉപയോഗിച്ച് കിണര്‍ മലിനമാക്കിയെന്നാണ് പരാതി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസും റവന്യൂ വകുപ്പും സാമ്പ്ളുകള്‍ സ്വീകരിച്ച് ലാബിലേക്കയച്ചെങ്കിലും ഇതുവരെ റിസള്‍ട്ട് ലഭിച്ചിട്ടില്ല. കിണര്‍ ശുചീകരണം പൂര്‍ണമായാല്‍ വീട്ടില്‍ വന്നുപോകാന്‍ പറ്റുമായിരുന്നുവെന്നാണ് പലര്‍ക്കും പറയാനുള്ളത്. പുനരധിവാസപ്രവര്‍ത്തനം നടക്കണമെങ്കില്‍ ഇത്രയും വീടുകളുടെ നിര്‍മാണപ്രവൃത്തിയും മറ്റ് അറ്റകുറ്റപ്പണികളും ഒരേസമയം ചെയ്തുതീര്‍ക്കാന്‍ കൂടുതല്‍ തൊഴിലാളികളെ വേണ്ടിവരും. ഇതിനായുള്ള പ്രവൃത്തികളും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കൊള്ളമുതലുകള്‍ കണ്ടത്തെുകയും ക്രിമിനലുകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുകയും ചെയ്യണമെന്നാണ് പൊതുവായ ആവശ്യം.







