Home » » ഷിബിന്റെ കൊലപാതകത്തിന്‌ പിന്നിലെ ക്രിമിനല്‍ രാഷ്‌ട്രീയ ഗൂഢാലോചന അന്വേഷിക്കണo;സി.പി.എം

ഷിബിന്റെ കൊലപാതകത്തിന്‌ പിന്നിലെ ക്രിമിനല്‍ രാഷ്‌ട്രീയ ഗൂഢാലോചന അന്വേഷിക്കണo;സി.പി.എം

Written By Unknown on Thursday, 19 February 2015 | 05:09

കോഴിക്കോട്;  ഷിബിന്റെ കൊലപാതകത്തിന്‌ പിന്നിലെ ക്രിമിനല്‍ രാഷ്‌ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലെ യഥാര്‍ത്ഥ കുറ്റവാളികളെ അന്വേഷിച്ച്‌ കണ്ടെത്താതെ നിരപരാധികളെ വേട്ടയാടി പീഢിപ്പിക്കുന്നത്‌ തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 24-ന്‌ വടകര റൂറല്‍ എസ്‌.പി ഓഫീസിലേക്ക്‌  മാര്‍ച്ച്‌ .
  ഷിബിന്റെ കൊലയാളികളെ മുഴുവന്‍ പിടികൂടുന്നതിന്‌ പോലീസ്‌ ഇപ്പോഴും തയ്യാറായിട്ടില്ല. കഴിഞ്ഞ 14 വര്‍ഷക്കാലമായി നിലനിന്നുപോന്ന സമാധാന അന്തരീക്ഷം തകര്‍ത്ത്‌ വര്‍ഗീയ സംഘര്‍ഷത്തിലേക്ക്‌ നാദാപുരം മേഖലയെ തള്ളിവിടുന്നതിനുള്ള ഗൂഢമായ ലക്ഷ്യത്തോടെയാണ്‌ മുസ്ലീംലീഗ്‌ ക്രിമിനല്‍ സംഘം സഖാവ്‌ ഷിബിനെ കൊലചെയ്‌തതും ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസുകാരടക്കമുള്ള ചെറുപ്പക്കാരെ മാരകമായി പരിക്കേല്‍പ്പിച്ചതും. ഈ ആസൂത്രിതമായ കൊലപാതകത്തിന്റെയും അക്രമത്തിന്റെയും പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച്‌ അ
ന്വേഷിക്കുന്നതിന്‌ ഇതുവരെയും പോലീസ്‌ തയ്യാറായില്ല എന്നത്‌ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല.

ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ ഒരുവിധത്തിലും അംഗീകരിക്കുന്നില്ല എന്നതും സംഭവവുമായി സി.പി.ഐ(എം)ന്‌ യാതൊരു ബന്ധവുമില്ല എന്നതും പാര്‍ടി നേരത്തെതന്നെ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എന്നാല്‍ ചില തത്‌പരകക്ഷികള്‍ നല്‍കുന്ന പേരുകള്‍ മാത്രം വെച്ചുകൊണ്ട്‌ സി.പി.ഐ(എം) പ്രവര്‍ത്തകരെ വേട്ടയാടുന്ന രീതിയാണ്‌ പോലീസ്‌ സ്വീകരിക്കുന്നത്‌. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താതെ നിരപരാധികളായ പാര്‍ടിപ്രവര്‍ത്തകരെ പീഢിപ്പിക്കുന്ന പോലീസ്‌ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. പോലീസിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി വടകര എസ്‌.പി ഓഫീസ്‌ മാര്‍ച്ച്‌ നടത്തും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.