ന്യൂഡല്‍ഹി: ബിജെപിയെയും കോണ്‍ഗ്രസിനെയും
അമ്പേ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച അരവിന്ദ് കേജരിവാളിന്റെ
നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍
രൂപീകരിച്ചു. രാംലീല മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ്
കേജരിവാളും സംഘവും സത്യപ്രതിജ്ഞ ചെയ്‌തത്. കേജരിവാള്‍ സത്യപ്രതിജ്ഞ
ചെയ്‌തതിന് പിന്നാലെ മന്ത്രിസഭയിലെ രണ്‌ടാമനായി മനീഷ് സിസോദിയ
സത്യപ്രതിജ്ഞ ചെയ്‌തു.
ആഭ്യന്തരം, ധനകാര്യം, ഊര്‍ജം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ വഹിക്കും. ഉപമുഖ്യമന്ത്രിയായ സിസോദിയ പൊതുമരാമത്ത്, നഗരവികസനം, വിദ്യാഭ്യാസം വകുപ്പുകള്‍ കൈകാര്യം ചെയ്യും. ജിതേന്ദര്‍ തോമര്‍ (നിയമം), ഗോപാല്‍ റായ് (ഗതാഗതം), സന്ദീപ് കുമാര്‍ (വനിത-ശിശുക്ഷേമം), അസീം അഹമ്മദ് ഖാന്‍ (ഭക്ഷ്യം, സിവില്‍ സപ്ലൈസ്), സത്യേന്ദ്ര ജെയിന്‍ (വ്യവസായം) എന്നിവരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
തുടര്‍ന്ന് സംസാരിച്ച കേജരിവാള്‍ ചുമതലകള്‍ നിറവേറ്റി അഞ്ച് വര്‍ഷവും ഭരിക്കുമെന്ന് പ്രഖ്യാപിച്ചു. ജനങ്ങള്‍ നല്‌കിയ പിന്തുണയാണ് മികച്ച വിജയം ഡല്‍ഹിയില്‍ സമ്മാനിച്ചത്. എല്ലാ വിഭാഗം ജനങ്ങളും എഎപിയെ പിന്തുണച്ചു. തങ്ങള്‍ അഹങ്കാരികള്‍ അല്ലെന്നും ജനസേവകര്‍ക്ക് അഹങ്കാരികളാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഹങ്കാരികളായതു കൊണ്‌ടാണ് ബിജെപിയെ ജനം തോല്‍പ്പിച്ചതെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.