Home » » കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു.

കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു.

Written By Unknown on Saturday, 14 February 2015 | 03:23

വയനാട്‌: കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. പാട്ടവയലില്‍ താമസമാക്കാരിയായ മഹാലക്ഷമിയാണ്‌(30) മരിച്ചത്‌. കേരളാ കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്വകാര്യ തേയില തോട്ടത്തില്‍ തേയില നുള്ളുകയായിരുന്നു മഹാലക്ഷമി. തേയില നുള്ളുന്നതിനിടെ മറഞ്ഞിരുന്ന കടുവ മഹാലക്ഷമിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ കടുവ ഓടി മറഞ്ഞു.
കളിഞ്ഞ ദിവസം നൂല്‍പ്പുഴയില്‍ ഭാസ്‌കരനെന്ന വൃദ്ധനെ കൊലപ്പെടുത്തിയ കടുവയാണ്‌ മഹാലക്ഷമിയെയും കൊലപ്പെടുത്തിയതെന്നാണ്‌ നിഗമനം. നൂല്‍പ്പുഴയും പാട്ടവയലും സമീപപ്രദേശങ്ങളാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.