Home » » പാർട്ണർ കേരള മിഷൻ മുഖേന കണ്ണൂ​രിൽ പഴയ ബസ്സ് സ്റ്റാന്റിൽ മൾട്ടി പർപ്പസ് തിയേ​റ്റ​റ​ട​ക്ക​മുള്ള കെട്ടിട സമു​ച്ചയ നിർമ്മാ​ണo.

പാർട്ണർ കേരള മിഷൻ മുഖേന കണ്ണൂ​രിൽ പഴയ ബസ്സ് സ്റ്റാന്റിൽ മൾട്ടി പർപ്പസ് തിയേ​റ്റ​റ​ട​ക്ക​മുള്ള കെട്ടിട സമു​ച്ചയ നിർമ്മാ​ണo.

Written By Unknown on Tuesday, 24 March 2015 | 18:15

കണ്ണൂർ: പാർട്ണർ കേരള മിഷൻ മുഖേന  കണ്ണൂ​രിൽ വിക​സന പ്രവർത്ത​ന​ങ്ങൾക്കുള്ള കരാർ തിരുവനന്തപുരത്ത് വച്ച്   കണ്ണൂർ നഗ​ര​സഭ അധി​കൃ​തർ ഒപ്പ് വയ്ക്കും. ഇന്നലെ ചേർന്ന നഗ​ര​സഭ കൗൺസിൽ യോഗ​മാണ് പാർട്ണർ കേരള മിഷൻ പദ്ധ​തി​യിൽ ഒപ്പ് വയ്ക്കാൻ  തീരു​മാ​ന​മെ​ടു​ത്ത​ത്. നഗ​ര​സഭ ചെയർപേ​ഴ്‌സൺ റോഷ്‌നി​ഖാ​ലി​ദ്, വൈസ് ചെയർമാൻ അഡ്വ. ടി. ഒ മോഹ​നൻ, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ ടി .കെ നൗഷാ​ദ്, കൗൺസി​ലർ ഏറ​മ്പള്ളി രവീ​ന്ദ്രൻ, സെക്ര​ട്ടറി രാധാ​കൃ​ഷ്ണൻ എന്നി​വ​ര​ട​ങ്ങുന്ന സംഘം യാത്ര തിരിച്ചു.
 
കൊച്ചി​യിൽ നടന്ന ഇൻവെസ്റ്റേഴ്സ് മീറ്റിൽ സമർപ്പിച്ച പ്രധാന പദ്ധ​തി​ക​ളി​ലൊ​ന്നായ മൾട്ടി പർപ്പസ് തിയേ​റ്റ​റ​ട​ക്ക​മുള്ള കെട്ടിട സമു​ച്ചയ നിർമ്മാ​ണ​മാണ് ആദ്യം നട​പ്പി​ലാ​ക്കു​ന്ന​ത്. പഴയ ബസ്സ് സ്റ്റാന്റിൽ ബി. ഒ. ടി അടി​സ്ഥാ​ന​ത്തി​ലാണ് മാൾ പണി​യു​ന്ന​ത്. ഇതിന്റെ നട​പടിക്രമങ്ങൾ കൗൺസിൽ ചർച്ച ചെയ്തു. എം .സി ശ്രീജ ചെയർപേ​ഴ്‌സാ​ണാ​യി​രി​ക്കു​മ്പോ​ഴാണ് ആധു​നിക കെട്ടിട സമു​ച്ചയം നിർമ്മി​ക്കാ​നുള്ള നീക്ക​ത്തിന് തുട​ക്ക​മാ​യത്.മൽസ​രാ​ടി​സ്ഥാ​ന​ത്തിൽ ടെൻഡർ വിളി​ച്ച​തിന് ശേഷ​മാ​യി​രിക്കും നിർമ്മാണ കരാർ നൽകു​ക. ഇരു​പ​ത്തി​യഞ്ച് വർഷ​ക്കാ​ല​യ​ള​വി​ലേ​ക്കാണ് കെട്ടിടം നിർമ്മി​ക്കു​ന്ന​വർക്ക് നൽകു​ക. അതിന് ശേഷം മാൾ നഗ​ര​സ​ഭയ്ക്ക് അവ​കാ​ശ​പ്പെ​ട്ട​താ​ണ്. സർക്കാർ ഏജൻസി​യായ കിറ്റ്‌കോ​​യാണ് നിർമ്മാണ പ്രവർത്തി​ക​ളുടെ മേൽനോട്ട​ത്തി​ലാ​യി​രിക്കും പദ്ധതി നട​പ്പി​ലാ​ക്കു​ക​.
 
ബസ്സ് സ്റ്റാൻഡിൽ  നില​വിലുള്ള വ്യാപാ​രി​കളെ പുന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തുൾപ്പെ​ടെ​യുള്ള കാര്യ​ങ്ങൾ ചർച്ച ചെയ്യ​ണ​മെന്നും അവ​രുടെ പ്രശ്‌ന​ങ്ങൾ പരി​ഹ​രി​ക്കു​ന്ന​തിനും ചർച്ച ചെയ്യു​ന്ന​തിനും റവന്യു ഓഫീ​സറെ ചുമ​ത​ല​പ്പെ​ടു​ത്തി​യ​തായി ചെയർപേഴ്‌സൺ അറി​യി​ച്ചു. കണ്ണൂർ സെൻട്രൽ മാർക്കറ്റ് നിർമ്മി​ക്കു​ന്ന​തിന് വേണ്ടി നില​വി​ലുള്ള വ്യാപാ​രി​കളെ ഒഴി​പ്പി​ക്കു​ന്ന​തു​മായി ബന്ധ​പ്പെണ്ടുണ്ടായ പ്രശ്‌നം കാരണം മാർക്കറ്റ് നിർമ്മാണം വൈകി​യ​തു​പോലെ പഴയ ബസ്റ്റാന്റിലെ നിർമ്മാണ പ്രക്രിയ തട​സ്സ​പ്പെ​ടാതെ നോക്കേ​ണ്ട​തു​ണ്ടെന്ന് അംഗ​ങ്ങൾ ചൂണ്ടി​ക്കാ​ട്ടി. മാൾ പണി​യു​ന്ന​തോ​ടൊപ്പം മുനി​സി​പ്പൽ ഓഫീസ് കെട്ടിട സമു​ച്ചയം നിർമ്മി​ക്കു​ന്ന​കാ​ര്യവും പരിഗണി​ക്ക​ണ​മെന്ന് വൈസ് ചെയർമാൻ അഡ്വ. ടി .ഒ മോഹ​നൻ ആവ​ശ്യ​പ്പെ​ട്ടു. കണ്ണൂർ കോർപ്പ​റേ​ഷ​നാ​കു​ന്ന​തോടെ നില​വി​ലുള്ള ഓഫീസ് കെട്ടിടം മതി​യാ​കാതെ വരുമെന്നും അതി​നാൽ നില​വിൽ ഓഫീസ് പ്രവർത്തി​ക്കുന്ന സ്ഥലത്ത് അത്യാ​ധു​നിക കെട്ടിടം നിർമ്മി​ക്കു​ന്ന​കാ​ര്യവും പരി​ഗ​ണി​ക്ക​ണ​മെന്നും അദ്ദേഹം ആവ​ശ്യ​പ്പെ​ട്ടു.
 
ചെയർപേ​ഴ്‌സൺ റോഷ്‌നി​ഖാ​ലിദ് അദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അഡ്വ. ടി .ഒ മോഹ​നൻ,എം. സി ശ്രീജ, ടി .സി താഹ, ടി .കെ നൗഷാ​ദ്, സി .സമീർ, ഏറ​മ്പള്ളി രവീ​ന്ദ്രൻ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.