Home » » എന്‍സിപിയെ അടര്‍ത്തി മാറ്റാനുള്ള കുത്സിത ശ്രമങ്ങള്‍ക്കു ചരടു വലിച്ചതു ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയുമാണ്‌ എ.കെ. ശശീന്ദ്രന്‍

എന്‍സിപിയെ അടര്‍ത്തി മാറ്റാനുള്ള കുത്സിത ശ്രമങ്ങള്‍ക്കു ചരടു വലിച്ചതു ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയുമാണ്‌ എ.കെ. ശശീന്ദ്രന്‍

Written By Unknown on Friday, 21 March 2014 | 19:53

കോഴിക്കോട്‌: എന്‍സിപി ഇടതുമുന്നണി വിടില്ലെന്നു പാര്‍ട്ടി വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം എ.കെ. ശശീന്ദ്രന്‍ എംഎല്‍എ. മന്ത്രിസ്ഥാനങ്ങളും മറ്റു സ്ഥാനങ്ങളും മോഹിപ്പിച്ചു വിലയ്‌ക്ക്‌ വാങ്ങാന്‍ കഴിയുന്ന പാര്‍ട്ടിയല്ല എന്‍സിപി. മൂന്നരപതിറ്റാണ്‌ട്‌ കാലം എല്‍എഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതു രാഷ്‌ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌.

എന്‍സിപിയെ എല്‍ഡിഎഫില്‍നിന്ന്‌ അടര്‍ത്തി മാറ്റാനുള്ള കുത്സിത ശ്രമങ്ങള്‍ക്കു ചരടു വലിച്ചതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുമാണ്‌. അതു രാഷ്‌ട്രീയ മാന്യതയ്‌ക്കു ചേര്‍ന്നതല്ലെന്നും ശശീന്ദ്രന്‍ കോഴിക്കോട്ട്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന്‌ ഔദ്യോഗികമായി ഒരു നേതാവു പോലും മുന്നണിമാറാന്‍ ആവശ്യപ്പെട്ടെത്തിയിട്ടില്ല. പക്ഷേ, അവരുടെ ഭാഗത്തുനിന്ന്‌ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതു ബോധപൂര്‍വമാണ്‌. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതു തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടന നടത്തുമെന്നാണ്‌. ഇത്തരം പ്രസ്‌താവനകളെല്ലാം തങ്ങളെ ഉദ്ദേശിച്ചുകൊണ്‌ടാണ്‌.

78-ല്‍ തുടങ്ങിയതാണ്‌ ഇടതുബന്ധം. അതു ശക്തമായി തന്നെ തുടരും. ഒരു സീറ്റ്‌ കിട്ടാത്തതിന്റെ പേരില്‍ ഉപേക്ഷിക്കേണ്‌ടതല്ല മുന്നണിബന്ധം. സീറ്റ്‌ പ്രധാനമാണെങ്കിലും അതിനേക്കാള്‍ വലുതാണു രാഷ്‌ട്രീയ ആദര്‍ശം. സീറ്റിന്റെ പേരുപറഞ്ഞ്‌ ആര്‍എസ്‌പി മുന്നണിവിട്ടതു ശരിയായ നിലപാടായിരുന്നില്ലെന്നു ശശീന്ദ്രന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.