Home » » ശശി തരൂരിനായി വോട്ട് ചോദിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ച വ്യക്തി മര്‍ദ്ദനമേറ്റ് മരിച്ചതായി ആരോപണം

ശശി തരൂരിനായി വോട്ട് ചോദിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ച വ്യക്തി മര്‍ദ്ദനമേറ്റ് മരിച്ചതായി ആരോപണം

Written By Unknown on Friday, 21 March 2014 | 20:03

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനായി വോട്ട് ചോദിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ച വ്യക്തി മര്‍ദ്ദനമേറ്റ് മരിച്ചതായി ആരോപണം. അമ്പലത്തറയിലെ ചായക്കടക്കാരന്‍ യൂസഫാണ് മരിച്ചത്. വോട്ട് ചോദിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വീണ്ടും വന്നല്ലോയെന്ന് ചോദിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സംഭവം വാക്കേറ്റത്തിലും പിന്നീട് കയ്യെറ്റത്തിലും അവസാനിക്കുകയായിരുന്നു.

സംഭവം കഴിഞ്ഞ് അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ യൂസഫിന് നെഞ്ച് വേദന വന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സംഭവം നിഷേധിച്ചിട്ടുണ്ട്. ഹൃദയസ്‌തംഭനമാണ് മരണ കാരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.