Home » » അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി ഓഫിസ്‌ പിടിച്ചെടുത്തു ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസാക്കി മാറ്റി.

അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി ഓഫിസ്‌ പിടിച്ചെടുത്തു ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസാക്കി മാറ്റി.

Written By Unknown on Saturday, 22 March 2014 | 05:51

തൃശൂര്‍* സിഎംപിയുടെ അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ്‌ വിടാന്‍ തീരുമാനമായി. പാര്‍ട്ടി സംസ്‌ഥാന കൗണ്‍സില്‍ യോഗത്തിലാണ്‌ തീരുമാനം. എല്‍ഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. തൃശൂരില്‍ ചേര്‍ന്ന പൊളിറ്റ്‌ ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിലാണ്‌ തീരുമാനം എടുത്തത്‌. യുഡിഎഫ്‌ തങ്ങളെ അവഗണിച്ചു. ഘടകകക്ഷിയായി പോലും അവര്‍ തങ്ങളെ അംഗീകരിക്കുന്നില്ല. തീരുമാനം എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സി.പി. ജോണിനെ മാത്രമാണ്‌ യുഡിഎഫ്‌ അംഗീകരിക്കുന്നതെന്നും അരവിന്ദാക്ഷന്‍ വിഭാഗം ആരോപിച്ചു.
അതേസമയം, സിഎംപി കണ്ണൂര്‍ ഓഫിസിനു മുന്നില്‍ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പിബി അംഗം സി.എ. അജീറിനെ കയ്യേറ്റം ചെയ്‌തു. അജീറിനു പരുക്കേറ്റു. അരവിന്ദാക്ഷന്‍ വിഭാഗം ഓഫിസ്‌ പിടിച്ചെടുത്തു ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസാക്കി മാറ്റി. സി.കെ. നാരായണനെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിഎംപി ഓഫിസിലെത്തിയിട്ടുണ്ട്‌. സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ ഉള്ളതിനാല്‍ പൊലീസ്‌ സ്‌ഥലത്തെത്തിയിട്ടുണ്ട്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.