Home »
Business
» എയര്‍ഏഷ്യയും ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ആദ്യ എയര്‍ക്രാഫ്റ്റ് എത്തി.
എയര്‍ഏഷ്യയും ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ആദ്യ എയര്‍ക്രാഫ്റ്റ് എത്തി.
ചെന്നൈ: മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യയും ഇന്ത്യയിലെ ടാറ്റാ
ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ആദ്യ
എയര്‍ക്രാഫ്റ്റ് എത്തി. ഫ്രാന്‍സിലെ എയര്‍ബസ് ഫാക്ടറിയില്‍നിന്ന് ശനിയാഴ്ച
രാവിലെ 9.25 നാണ് എയര്‍ബസ് എ320 വിമാനം ചെന്നൈ വിമാനത്താവളത്തിലെത്തിയത്.
180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.
എയര്‍ഏഷ്യ ഇന്ത്യക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറലില്‍ നിന്ന് ഫ്ലൈയിങ്
ലൈസന്‍സ് ഇനിയും ലഭിച്ചിട്ടില്ല. ഇതു ലഭിച്ചാലുടന്‍ സര്‍വീസ് തുടങ്ങാനാണ്
പദ്ധതി. 'ഇപ്പോള്‍ എല്ലാവര്‍ക്കും പറക്കാം' എന്ന പരസ്യവാചകം ആലേഖനം ചെയ്ത
വിമാനത്തിന്റെ ചിത്രം എയര്‍ഏഷ്യ മേധാവി ടോണി ഫെര്‍ണാണ്ടസ് ട്വിറ്ററില്‍
പോസ്റ്റ് ചെയ്തിട്ടുണ്ട്.