Home » » ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിയെ എല്‍.ഡി.എഫുമായി സഹകരിപ്പിക്കുമെന്ന് പിണറായി വിജയന്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിയെ എല്‍.ഡി.എഫുമായി സഹകരിപ്പിക്കുമെന്ന് പിണറായി വിജയന്‍.

Written By Unknown on Saturday, 22 March 2014 | 09:38

ഗുരുവായൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിയെ എല്‍.ഡി.എഫുമായി സഹകരിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യം മുന്നണിയില്‍ അവതരിപ്പിക്കും. ജെ.എസ്.എസ്, ഐ.എന്‍.എല്‍ സെക്യുലര്‍ എന്നിവക്കൊപ്പമാവും സി.എം.പിയെ സഹകരിപ്പിക്കുകയെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ് വിടാന്‍ തീരുമാനിച്ച സി.എം.പി തീരുമാനം പിണറായി സ്വാഗതം ചെയ്തു. സി.എം.പി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കെ.ആര്‍. അരവിന്ദാക്ഷനും എം.കെ. കണ്ണനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ഗുരുവായൂരില്‍ ചര്‍ച്ച നടത്തി. എ.കെ.ജി ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പിണറായി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.