അവയവദാനങ്ങളുമായി റിമ കല്ലിങ്കല്‍
വിവാഹത്തിലൂടെ
വേറൊരു ടെ്രന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞ നടിയാണ് റിമ കല്ലിങ്കല്‍.
ആര്‍ഭാടവും ആഘോഷവും വേണ്ടെന്നുവച്ച ദമ്പതികള്‍ ആ തുക ക്യാന്‍സര്‍
രോഗികളുടെ ചെലവിനു വേണ്ടിയാണ് നല്‍കിയത്. മാതൃകാപരമായ ഈ സംഭവത്തിന്
തുടര്‍ച്ചയായി ഇപ്പോള്‍ റിമ ഇതാ അവയവ ദാനങ്ങളുടെ കരാറിലും
ഒപ്പുവച്ചുകഴിഞ്ഞു. ഫേസ് ബുക്കിലൂടെ ലേഖാ നമ്പൂതിരി എന്ന ഒരു സാധാരണ യുവതി
പ്രതിഫേലച്ഛ കൂടാതെ കിഡ്‌നി ദാനം ചെയ്‌ത സംഭവം വായിച്ചതാണ് ഈ
തീരുമാനത്തിന് പ്രചോദനമായെതന്നാണ് റിമ പറയുന്നത്. എന്തുതെന്നയായാലും
അനുകരണമാണീ പാത.