Home »
News
» കൊടിക്കുന്നില്‍ സുരേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്ത്രീപീഡനക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി.
കൊടിക്കുന്നില്‍ സുരേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്ത്രീപീഡനക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി.
ആലപ്പുഴ: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി
കൊടിക്കുന്നില്‍ സുരേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്
സ്ത്രീപീഡനക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി. ചുനക്കര പാറയില്‍ വീട്ടില്‍
അബ്ദുള്‍ ജബ്ബാറാണ് കൊടിക്കുന്നിലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ
മുഖ്യസംഘാടകന്‍.
2010ലെ ഒരു സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് ഇയാളെ കഴിഞ്ഞ മാര്‍ച്ചില്‍
മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ഒരു വര്‍ഷം
കഠിനതടവിന് ശിക്ഷിച്ചിരുന്നു.
ചുനക്കര തെരുവില്‍ വീട്ടില്‍ അജിത, സഹോദരി സുല്‍ത്താനിയയില്‍ റഷീദ, മകള്‍
അയിഫ, അജിതയുടെ ഉമ്മ സുഹറ, മരുമകള്‍ മുംതാസ് എന്നിവരായിരുന്നു കേസിലെ
പരാതിക്കാര്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അബ്ദുള്‍ ജബ്ബാറും
സംഘവും ഇവരെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. ഈ കേസില്‍ അബ്ദുള്‍
ജബ്ബാറിനൊപ്പം മറ്റ് ആറുപേരേയും കോടതി ശിക്ഷിച്ചിരുന്നു.
കോണ്‍ഗ്രസ് നൂറനാട് മണ്ഡലം സെക്രട്ടറിയായ അബ്ദുള്‍ജബ്ബാറിനാണ്
കൊടിക്കുന്നില്‍ സുരേഷിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. ഇയാളെ
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന്
ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊടിക്കുന്നിലുമായുള്ള ബന്ധത്തെ
തുടര്‍ന്ന് ഇയാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്‍കുകയായിരുന്നു.