Home » » രാഹുല്‍ ഗാന്ധിക്ക്‌ 10 കോടിയുടെ സ്വത്ത്‌.

രാഹുല്‍ ഗാന്ധിക്ക്‌ 10 കോടിയുടെ സ്വത്ത്‌.

Written By Unknown on Saturday, 12 April 2014 | 17:07

രാഹുല്‍ ഗാന്ധിക്ക്‌ ഏകദേശം 10 കോടിയുടെ സ്വത്ത്‌. അമേത്തിയില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ സ്വത്ത്‌ വിവരം. ജംഗമവസ്‌തുക്കളായി 8, 07, 58, 265 രൂപയുടെ സ്വത്തുക്കളും സ്‌ഥാവര വസ്‌തുക്കളായി 1, 32, 48, 284 രൂപയുടെ സ്വത്തുക്കളുമുണ്ട്‌. 2012-13 വര്‍ഷത്തെ രാഹുലിന്റെ വരുമാനം 92, 46, 973 രൂപയായിരുന്നു. ഡല്‍ഹിക്ക്‌ സമീപം 4.62 ഏക്കര്‍ ഫാം ഹൗസ്‌ സഹോദരി പ്രിയങ്കയുമായി കൂട്ട്‌ ഉടമസ്‌ഥാവകാശത്തിലുണ്ട്‌. ഇവിടെ ഏക്കറിന്‌ 53 ലക്ഷം രൂപ വിലവരും. രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്‌ 35, 000 രൂപയാണ്‌. 9,50, 575 രൂപ മൂന്ന്‌ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട്‌. ഷെയറുകളിലും മ്യൂച്ചല്‍ ഫണ്ടുകളിലുമായി 1,90, 000 രൂപ നിക്ഷേപിച്ചിട്ടുണ്ട്‌. 330 ഗ്രാം ആഭരണങ്ങളും രാഹുലിന്‌ സ്വന്തമായുണ്ട്‌. രാഹുല്‍ ഗാന്ധി അമ്മ സോണിയാ ഗാന്ധിയില്‍നിന്നും മറ്റൊരാളില്‍നിന്നും 9 ലക്ഷം രൂപവീതം കടം വാങ്ങിയിട്ടുണ്ട്‌. 18 ലക്ഷം രൂപയാണ്‌ രാഹുല്‍ ഗാന്ധിയുടെ ആകെ കടം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.