Home » » മറ്റാര്‍ക്കോ വേണ്ടി ചാരപ്പണിയെടുക്കുന്ന പി.സി ജോര്‍ജ്ജിനെ ചങ്ങലക്കിടണമെന്ന് എംഎസ്എഫ്.

മറ്റാര്‍ക്കോ വേണ്ടി ചാരപ്പണിയെടുക്കുന്ന പി.സി ജോര്‍ജ്ജിനെ ചങ്ങലക്കിടണമെന്ന് എംഎസ്എഫ്.

Written By Unknown on Friday, 11 April 2014 | 19:44

മലപ്പുറം: ഇ അഹമ്മദിനെതിരെയുള്ള പിസി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലീംലീഗിന് പിന്നാലെ പോഷക സംഘടനകളും രംഗത്ത്. പിസി ജോര്‍ജ്ജിന് മാനസിക വിഭ്രാന്തി സംഭിച്ചിരിക്കുകയാണന്ന് യൂത്തലീഗ് അഭിപ്രായപ്പെട്ടു. ജോര്‍ജ്ജിനെ ചങ്ങലക്കിടണമെന്നാണ് എംഎസ്എഫിന്റെ ആവശ്യം.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ജോര്‍ജ്ജിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഇ അഹമ്മദിനെതിരെയുള്ള പ്രസ്താവനയോടെ മുസ്ലീംലീഗും,പിസി ജോര്‍ജ്ജും തമ്മിലുള്ള അടുത്ത ബന്ധം തകരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ലീഗിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളുമായാണ് യൂത്ത് ലീഗും, എംഎസ്എഫും ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നത്.മറ്റാര്‍ക്കോ വേണ്ടി ചാരപ്പണിയെടുക്കുന്ന പി.സി ജോര്‍ജ്ജിനെ ചങ്ങലക്കിടണമെന്ന് എംഎസ്എഫ് ആവിശ്യപ്പെട്ടു. മാനസിക വിഭ്രാന്തി ബാധിച്ചതിനാലാണ് അഹമ്മദിനെതിരെ ജോര്‍ജ്ജ് രംഗത്ത് എത്തിയതെന്ന് യൂത്ത് ലീഗിന്റെ ആരോപണം.
യുഡിഎഫില്‍ ഒറ്റപെട്ട സമയത്തെല്ലാം കൂടെ നിന്ന ലീഗും കൈയ്യൊഴിയുന്നതോടെ ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാന്‍ മാണി നിര്‍ബന്ധിതനാകും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.