Home » » സ്വവര്‍ഗരതിക്ക് എന്താണ് കുഴപ്പം താന്‍ സ്വവര്‍ഗരതിയുടെ പക്ഷത്താണ് പത്മപ്രിയ.

സ്വവര്‍ഗരതിക്ക് എന്താണ് കുഴപ്പം താന്‍ സ്വവര്‍ഗരതിയുടെ പക്ഷത്താണ് പത്മപ്രിയ.

Written By Unknown on Friday, 11 April 2014 | 19:38

കൊച്ചി: സ്വവര്‍ഗരതിക്ക് എന്താണ് കുഴപ്പമെന്ന ചോദ്യവുമായി തെന്നിന്ത്യന്‍ താരം പത്മപ്രിയ രംഗത്തെത്തി. ദൈവികമായ ഒരു കര്‍മ്മമാണ് സ്വവര്‍ഗരതിയെന്നും അതില്‍ വിവാദമുണ്ടാക്കാനൊന്നുമില്ലെന്നുമാണ് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ പത്മപ്രിയ പറയുന്നത്. സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വവര്‍ഗരതിയെന്നു പറയുന്നതും ഒരു തരത്തില്‍ വര്‍ഗരതിയാണെന്നും ഇതും പ്രകൃതിയുടെ വ്യവസ്ഥയാണെന്നും പത്മപ്രിയ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാണുമ്പോള്‍ സ്വവര്‍ഗരതി ഭയങ്കരമായ ഒരു രാജ്യദ്രോഹ കുറ്റമാണെന്ന് തനിക്ക് തോന്നറുണ്ട്. സ്ത്രീകളോ പുരുഷന്മാരോ മാത്രമായി ഏതെങ്കിലും ഒരിടത്ത് ഉണ്ടായാല്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാന്‍ പ്രകൃതിദത്തമായ ഒരു ഉത്തേജനം സൃഷ്ടിക്കപ്പെടും. ഓരോ രാജ്യങ്ങളിലും ഇരുപതും മുപ്പതും വര്‍ഷം ജയിലില്‍ കഴിയുന്ന തടവുകാരുണ്ട്. വനിതാ തടവുകാരുണ്ട്. 'ഗോണ്ടനാമോ' തടവറ തന്നെ ഇതിന് വലിയ ഉദാഹരണമാണ്. രതിസാഫല്യത്തിനായി അതിനുള്ളില്‍ സഹതടവുകാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുകയല്ലെ എന്നും നടി ചോദിക്കുന്നു.

താന്‍ സ്വവര്‍ഗരതിയുടെ പക്ഷത്താണ്. ടെസ്റ്റ് ട്യൂബ് ശിശുവിനും വാടക മാതാവിനുമൊക്കെ പ്രകൃതിയുമായി എന്തു ബന്ധമാണുള്ളത്. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെങ്കില്‍ ഇതെല്ലാം പ്രകൃതിവിരുദ്ധമാണെന്ന് പറയേണ്ടുവരും. സ്വവര്‍ഗരതിക്കെതിരെ എതിര്‍പ്പുണ്ടാകാന്‍ കാരണം നിലവിലെ സാമൂഹ്യവ്യവസ്ഥിതിയും സാമൂഹ്യ നിയന്ത്രണവുമാണ്. പരമ്പരാഗതമായി മനുഷ്യസമൂഹം രൂപീകരിച്ച വിവാഹമെന്ന നിലവിലെ വ്യവസ്ഥക്ക് വേണ്ടിയാണ് സ്വവര്‍ഗരതി എതിര്‍ക്കപ്പെടുന്നതെന്ന് താരം ആരോപിച്ചു.

സ്വവര്‍ഗരതി മനുഷ്യസമൂഹത്തോട് കാണിക്കുന്ന കുറ്റകരമായ ഒരു വാസനയല്ലെന്നും സ്വവര്‍ഗ്ഗരതിയോട് കൂറുള്ളവര്‍ ജനിച്ചുപോയെന്ന് കരുതി അവരെ ഉന്മൂലനം ചെയ്യാനാവുമോ എന്നും താരം ചോദിക്കുന്നു. അവരും ജീവിക്കുകയും രതി ആസ്വദിക്കുകയും ചെയ്യട്ടെ എന്നാണ് നടി പറയുന്നത്. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.