Home » » സംസ്ഥാനത്ത് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.6% പോളിംഗ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.6% പോളിംഗ് രേഖപ്പെടുത്തി.

Written By Unknown on Thursday, 10 April 2014 | 08:55

സംസ്ഥാനത്ത്  നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.6%  പോളിംഗ്  രേഖപ്പെടുത്തി.തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വോട്ടെടുപ്പിനു ശേഷം നല്‍കിയ കണക്കുകള്‍ പ്രകാരമാണ് 73.6% രേഖപ്പെടുത്തിയിരിക്കുന്നത്.
നഗരങ്ങളിലെ ബൂത്തുകളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. കണ്ണൂര്‍, ആലപ്പുഴ, ചാലക്കുടി, വടകര മണ്ഡലങ്ങളിലാണ് ഉയര്‍ന്ന പോളിംഗ്. ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും കേരളത്തിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറവാണ്.
ഗ്രാമങ്ങളിലും തീരപ്രദേശങ്ങളിലും കനത്ത പോളിംഗ് നടന്നു. പലയിടങ്ങളിലും യന്ത്രത്തകരാറുമൂലം തുടക്കത്തില്‍ പോളിംഗ് വൈകിയിരുന്നു.
തിരുവനന്തപുരം വേളിയില്‍ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷത്തെ തുടര്‍ന്ന് അര മണിക്കൂറോളം പോളിംഗ് നിര്‍ത്തിവെച്ചു. ഇതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമില്ല. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.