Home » » മാനഭംഗങ്ങള്‍ ആണ്‍കുട്ടികള്‍ക്കു സംഭവിക്കുന്ന അബദ്ധങ്ങള്‍ മാത്രമാണെന്ന് മുലായം സിംഗ്‌ .

മാനഭംഗങ്ങള്‍ ആണ്‍കുട്ടികള്‍ക്കു സംഭവിക്കുന്ന അബദ്ധങ്ങള്‍ മാത്രമാണെന്ന് മുലായം സിംഗ്‌ .

Written By Unknown on Thursday, 10 April 2014 | 09:06

ന്യൂഡല്‍ഹി: മാനഭംഗക്കേസിലെ പ്രതികള്‍ക്കു വധശിക്ഷ വിധിക്കുന്നതു സംബന്ധിച്ച സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ്‌ യാദവിന്റെ പരാമര്‍ശം വിവാദമായി. മാനഭംഗങ്ങള്‍ ആണ്‍കുട്ടികള്‍ക്കു സംഭവിക്കുന്ന അബദ്ധങ്ങള്‍ മാത്രമാണെന്നും അതിനു വധശിക്ഷ നല്‌കാനാകില്ലെന്നുമാണ്‌ മുലായം പറഞ്ഞത്‌. പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്ന്‌ മുലായത്തിനെതിരേ പ്രമുഖനേതാക്കളും വനിതാ സംഘടനകളും രംഗത്തെത്തി.

മുലായത്തിന്റെ പ്രസ്‌താവന ദൗര്‍ഭാഗ്യകരമാണെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രതികരിച്ചത്‌. മാനഭംഗം പോലെയൊരു ഗുരുതരമായ കുറ്റകൃത്യം സംബന്ധിച്ച്‌ മുലായത്തെപ്പോലെ ഒരു വലിയ നേതാവ്‌ ഇത്തരത്തില്‍ പ്രസ്‌താവന നടത്തിയത്‌ നിര്‍ഭാഗ്യകരമായിപ്പോയി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമാകുമെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ ശോഭ ഓസ പറഞ്ഞു.

മുലായം സിംഗ്‌ യാദവ്‌ മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരില്‍ ന്യൂനപക്ഷരാഷ്‌ട്രീയം കളിക്കുകയാണെന്നു ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. കലാപത്തിന്റെ മറവില്‍ നിരവധി സ്‌ത്രീകളാണ്‌ ക്രൂരമാനഭംഗത്തിനിരയായതെന്നും അദ്ദേഹം പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.