Home » » നരേന്ദ്ര മോഡി ശക്‌തനായ നേതാവാണെന്ന്‌ സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്ത്‌.

നരേന്ദ്ര മോഡി ശക്‌തനായ നേതാവാണെന്ന്‌ സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്ത്‌.

Written By Unknown on Sunday, 13 April 2014 | 10:10

ചെന്നൈ: ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ശക്‌തനായ നേതാവാണെന്ന്‌ സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്ത്‌ പറഞ്ഞു. ചെന്നൈയിലെ രജനീകാന്തിന്റെ വസതിയില്‍ മോഡി എത്തിയപ്പോഴായിരുന്നു രജനിയുടെ പ്രസ്‌താവന. മോഡിക്ക്‌ വിജയാശംസകള്‍ നേരുന്നതായും രജനീകാന്ത്‌ പറഞ്ഞു. ഇന്ന്‌ ചെന്നൈയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ എത്തിയപ്പോഴാണ്‌ ഗുജറാത്ത്‌ മുഖ്യമന്തി രജനിയുടെ വസതിയിലെത്തിയത്‌. മോഡി അരമണിക്കൂറോളം രജനിയുടെ വസതിയില്‍ ചെലവഴിച്ചു. തമിഴ്‌നാട്ടിലെ എന്‍ഡിഎ സഖ്യം രൂപീകരിച്ച ശേഷം ആദ്യമായാണ്‌ മോഡി ഇവിടെയെത്തിയത്‌. രജനീകാന്തുമായുള്ള കൂടിക്കാഴ്‌ചയില്‍ മോഡി സൂപ്പര്‍സ്‌റ്റാറിന്റെ പിന്തുണ തേടിയതായും സൂചനയുണ്ട്‌. ചെന്നൈ സൗത്തിലെ ബിജെപി സ്‌ഥാനാര്‍ത്ഥി എന്‍ ഗണേഷന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ശേഷം വൈകിട്ടാണ്‌ മോഡി രജനീകാന്തിനെ കാണാനെത്തിയത്‌. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട രജനി തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും താന്‍ ക്ഷണിച്ചതിനാലാണ്‌ മോഡി വീട്ടിലെത്തിയതെന്നും പറഞ്ഞു. കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം സംസാരിച്ചില്ലെന്ന്‌ മോഡിയും പറഞ്ഞു. രജനീകാന്തിന്റെ പരസ്യ പിന്തുണ ലഭിച്ചില്ലെങ്കിലും വന്‍ ആരാധക വൃന്ദമുള്ള രജനിയുമായുള്ള കൂടിക്കാഴ്‌ച തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ്‌ ബിജെപിയുടെ പ്രതീക്ഷ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.