മൂന്നാര്‍: അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ
കൊട്ടക്കമ്പൂര്‍ വില്ലേജിലെ സ്ഥലം നിയമവിധേയമാണെന്ന് ദേവികുളം
തഹസില്‍ദാര്‍ ധര്‍മരാജന്‍ അറിയിച്ചു. ആരോപണ വിധേയമായ ആറുപേരുടെ പേരിലുള്ള
സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്
റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്‌ട്.
റവന്യൂ ഭൂമിയിലെ കൈവശക്കാര്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളത്. ഇവിടെ പട്ടയമുള്ള ഭൂമി വനഭൂമിയിലുള്ളതല്ല. 800-ഓളം പട്ടയങ്ങള്‍ ഇവിടെ നല്‍കിയിട്ടുണ്‌ട്. അവയെല്ലാം കൈമാറ്റം ചെയ്‌തുപോയതുമാണ്. ഈ വിവരങ്ങള്‍ നേരത്തെതന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും തഹസില്‍ദാര്‍ പറഞ്ഞു.
കൈമാറ്റംചെയ്യാന്‍ വ്യവസ്ഥയില്ലാത്ത സ്ഥലം കൈമാറ്റംചെയ്‌താല്‍ പട്ടയം റദ്ദാക്കപ്പെടും. കൈമാറ്റം ചെയ്യാന്‍ അവകാശമുള്ള ഭൂമിയാണ് കൈമാറ്റം ചെയ്‌തിരിക്കുന്നത്. റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയാണ് പട്ടയങ്ങള്‍ നല്‍കിയിട്ടുള്ളതും കൈമാറ്റം ചെയ്‌തിട്ടുള്ളതും. പട്ടയം റദ്ദാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ വസ്‌തുതകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും തഹസില്‍ദാര്‍ അറിയിച്ചു.