Home » » ആലപ്പുഴ ബീച്ചിൽ തിരയിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികളെ കാണാതായി .

ആലപ്പുഴ ബീച്ചിൽ തിരയിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികളെ കാണാതായി .

Written By Unknown on Tuesday, 8 April 2014 | 12:29

ആലപ്പുഴ: ഇടുക്കിയിലെ സൺഡേ സ്കൂളിൽ നിന്ന് ആലപ്പുഴയിൽ  വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ മൂന്ന് വിദ്യാർത്ഥികളെ കടലിൽ കാണാതായി. ആലപ്പുഴ ബീച്ചിൽ കൂട്ടുകാരോടൊപ്പം ഉല്ലസിക്കവേയാണ് കുട്ടികൾ തിരയിൽപ്പെട്ടത്. ഇവരിൽ ഒരാളെ ലൈഫ്  ഗാർഡുകൾ രക്ഷപ്പെടുത്തി.
ഇടുക്കി പടമുഖം എസ്.എച്ച് ചർച്ച് സൺഡേ സ്‌കൂളിലെ വിദ്യാർത്ഥികളായ മുണ്ടുതറയിൽ സെൽബിൻ സൈമൺ, മുളയിങ്കൽ ജോണി ജോബി, ആലപ്പാട്ട് സിറിയക് ഫിലിപ്പ് എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന കൂട്ടുങ്കൽ വീട്ടിൽ അഖിൽ റോയിയെ ആണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.