Home » » അബ്‌കാരി കേസുകളുടെ എണ്ണം കൂടുന്നത്‌ പോസിറ്റീവായി കാണണമെന്ന്‌ വി.എം സുധീരന്‍.

അബ്‌കാരി കേസുകളുടെ എണ്ണം കൂടുന്നത്‌ പോസിറ്റീവായി കാണണമെന്ന്‌ വി.എം സുധീരന്‍.

Written By Unknown on Tuesday, 27 May 2014 | 01:38

തിരുവനന്തപുരം : സംസ്‌ഥാനത്തെ അബ്‌കാരി കേസുകളുടെ എണ്ണം കൂടുന്നത്‌ പോസിറ്റീവായി കാണണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ . എക്‌സൈസ്‌ വകുപ്പിന്റെ കാര്യക്ഷമതയാണ്‌ ഇതിലൂടെ തെളിയുന്നത്‌. എക്‌സൈസ്‌ സേനയ്‌ക്ക് അംഗബലം കുറവാണെങ്കിലും വ്യാജമദ്യത്തിനെതിരെ വകുപ്പുകള്‍ സംയുക്‌തമായാണ്‌ നടപടിയെടുക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്‌ഥാനത്തെ 418 ബാറുകള്‍ അടച്ചിട്ട നടപടി അബ്‌കാരി കേസുകള്‍ കൂടാന്‍ കാരണമായെന്ന എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്റെ പ്രസ്‌താവനയോടുള്ള മറുപടിയായിട്ടാണ്‌ സുധീരന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്‍പന കുത്തനെ ഉയരുകയാണെന്നായിരുന്നു മന്ത്രി കെ.ബാബുവിന്റെ പരാമര്‍ശം. അബ്‌കാരികേസുകള്‍ ദൈനംദിനം വര്‍ധിക്കുകയാണെന്നും സംസ്‌ഥാനത്തെ എക്‌സൈസ്‌ വകുപ്പ്‌ നിലവിലെ സ്‌ഥിതി നേരിടാന്‍ സാധിക്കാത്ത അവസ്‌ഥയിലാണെന്നും മന്ത്രി കെ ബാബു കുറ്റപ്പെടുത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.