Home » » കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ആവശ്യമാണെന്ന് പുതിയ റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡ.

കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ആവശ്യമാണെന്ന് പുതിയ റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡ.

Written By Unknown on Tuesday, 27 May 2014 | 01:47

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ആവശ്യമാണെന്ന് പുതിയ റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡ. ഇക്കാര്യം പ്രധാനമന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്യുമെന്നും കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. റെയില്‍വേയുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും അതേക്കുറിച്ച് വിശദമയി ആലോചിച്ച് വേണ്ട നടപടികളെടുക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. കഴിഞ്ഞ ദിവസം ഗോരഖ്ദാം എക്‌സ്പ്രസ്സ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് ഗൗഡ ഇക്കാര്യം അറിയിച്ചത്. റെയില്‍വേ മന്ത്രാലയം ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഒരു വിഷയം സുരക്ഷ തന്നെയായിരിക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ ഗോരഖ്ദാം എക്‌സ്പ്രസ്സ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. റെയില്‍പാളത്തിലുണ്ടായിരുന്ന വിള്ളലാണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്ലാ വിഷയങ്ങളും വിശദമായി പഠിക്കുമെന്നും അതിനുശേഷം പ്രധാനമന്ത്രിയായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍കള്‍ കൈക്കൊള്ളുമെന്നും സദാനന്ദ ഗൗഡ അറിയിച്ചു. ഇതിനായി പത്തുദിവസത്തെ സാവകാശം തനിക്ക് ആവശ്യമുണ്ടെന്നും ഗൗഡ പറഞ്ഞു. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരുക എന്ന സ്വപ്‌നപദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ പ്രധാനമന്ത്രി അതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ആ വിഷയത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.