Home » » ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ പാക്കിസ്ഥാനിലെ ന്യൂസ് ചാനലുകളും ലൈവായി കാണിച്ചു.

ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ പാക്കിസ്ഥാനിലെ ന്യൂസ് ചാനലുകളും ലൈവായി കാണിച്ചു.

Written By Unknown on Tuesday, 27 May 2014 | 01:52

ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത് പാക്കിസ്ഥാനിലെ ന്യൂസ് ചാനലുകളും ലൈവായി കാണിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെയുള്ളവരും സിനിമ താരങ്ങളും, ബിസിനസ് രംഗത്തെ പ്രധാനികളുമുള്‍പ്പെടെ നിരവധി പ്രശസ്തരായ വ്യക്തികളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.

ചാനലുകളില്‍ പ്രത്യേക ടോക്ക് ഷോയും അനുബന്ധ പരിപാടികളും മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് നടത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മോദിയും തമ്മില്‍ നടക്കുന്ന കൂടികാഴ്ച്ചയില്‍ എടുക്കുന്ന തീരുമാനങ്ങളെ ശ്രദ്ധയോടെ വിലയിരുത്തുകയാണ് പാക്ക് മാധ്യമങ്ങളും. അതിനിടയില്‍ ബിബിസി പത്ത് മിനുട്ടോളം മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലൈവായി കൊടുത്തു -
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.