Home » » ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ കേരളം ശക്‌തമായി എതിര്‍ക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല.

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ കേരളം ശക്‌തമായി എതിര്‍ക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല.

Written By Unknown on Tuesday, 27 May 2014 | 01:32

കണ്ണൂര്‍: ബിജെപി പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്ന പ്രകാരം ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ കേരളം ശക്‌തമായി എതിര്‍ക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.

കേന്ദ്ര സര്‍ക്കാരുമായി യോജിച്ച്‌ മുന്നോട്ട്‌ പോകാനാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചെന്നിത്തല വ്യക്‌തമാക്കി. പയ്യന്നൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അന്‍പതാം ചരമവാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.