ഹൈദരാബാദ്: ആംവേ ഇന്ത്യാ ചെയര്‍മാനും സിഇഒയുമായ വില്ല്യം എസ്. പിങ്കിയെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. അനധികൃതമായ പണമിടപാടുകളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റുണ്ടായിരുന്നതായി കുര്‍നൂര്‍ എസ്.പി രഘുരാമി റെഡ്ഡി അറിയിച്ചു. പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍കുലേഷന്‍ സ്‌കീംസ് (ബാനിംഗ്) ആക്ട് പ്രകാരമാണ് അറസ്റ്റ്. ഇദ്ദേഹത്തെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ കേരള പോലീസും കഴിഞ്ഞ വര്‍ഷം പിങ്കിയെ മറ്റു രണ്ടു കമ്പനി ഡയക്ടര്‍മാരെയും അറസ്റ്റു ചെയ്തിരുന്നു.








